Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം നിർമാർജനം ചെയ്യുമെന്ന് രാഹുൽ ഗാന്ധി

11:25 AM Apr 12, 2024 IST | ലേഖകന്‍
Advertisement

ജയ്പുർ: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം നിർമാർജനം ചെയ്യുമെന്ന് രാഹുൽ ഗാന്ധി. രാജ്യത്തെ പാവപ്പെട്ട ജനങ്ങളും 22-25 ശതകോടീശ്വരന്മാരും തമ്മിലുള്ള പോരാട്ടമാണ് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് വർഷം ഒരു ലക്ഷം രൂപ, അതായത് പ്രതിമാസം 8500 രൂപ എന്ന തോതിൽ നൽകി ഒറ്റയടിക്ക് ഇന്ത്യയിലെ ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് രാഹുൽ പറഞ്ഞു. ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബത്തിലെ സ്ത്രീക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വർഷം ഒരു ലക്ഷം രൂപ നൽകുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ ഉറപ്പ് പരാമർശിച്ചായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. കോൺഗ്രസ് പാർട്ടി അധികാരത്തിൽ വന്നാലുടൻ പ്രകട പത്രികയിൽ നൽകിയ ഉറപ്പുകളെല്ലാം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക്  മിനിമം താങ്ങുവില തരൂ എന്ന് കർഷരും ഞങ്ങൾക്ക് തൊഴിൽ തരൂ എന്ന് ചെറുപ്പക്കാരും വിലക്കയറ്റത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കൂ എന്ന് സ്ത്രീകളും പറയുന്നു. പക്ഷേ, അവരുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Advertisement

കർഷകരെ ഭീകരർ എന്നുവിളിച്ച മോദി മിനിമം താങ്ങുവില നൽകാൻ തയ്യാറായില്ല. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് കർഷകർക്ക് നികുതി നൽകേണ്ടിവന്നത്. കർഷകരുടെയും പിന്നാക്കവിഭാഗങ്ങളുടെയും ദരിദ്രരുടെയും വിഷയം ചർച്ചചെയ്യാൻ താൽപര്യമില്ലാത്ത ബിജെപി, ജനശ്രദ്ധ തിരിച്ചുവിടുകയാണെന്നും മോദി സർക്കാരിന്റെ കഴിഞ്ഞ അഞ്ച് വർഷക്കാലം അഴിമതി വലിയ തോതിൽ വർധിച്ചെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്നത് പിന്നാക്കക്കാർ, ദളിതർ, ആദിവാസികൾ, ദരിദ്രർ എന്നിവരുടെ തെരഞ്ഞെടുപ്പാണ്. തൊഴിലില്ലായ്മയും പണപ്പെരുപ്പവുമാണ് ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ രണ്ട് പ്രശ്‌നങ്ങൾ. എന്നാൽ ഇവ മാധ്യമങ്ങൾ ഉന്നയിക്കുന്നില്ല, അദ്ദേഹം പറഞ്ഞു.

Advertisement
Next Article