Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വയനാടിനു വേണ്ടി രണ്ട് ജനപ്രതിനിധികള്‍ പാര്‍ലമെന്റില്‍ ഉണ്ടാകുമെന്ന് രാഹുല്‍ഗാന്ധി

01:49 PM Oct 23, 2024 IST | Online Desk
Advertisement

കല്‍പറ്റ: വയനാടിന് വേണ്ടി രണ്ട് ജനപ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി എം.പി. സഹോദരിക്കൊപ്പം ഞാനും വയനാടിന് വേണ്ടി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്താനുണ്ടാകും. വയനാടിന്റെ അനൗദ്യോഗിക എം.പിയായിരിക്കും ഞാന്‍. രണ്ട് എം.പിമാരുള്ള ഒരേയൊരു മണ്ഡലമായിരിക്കും വയനാടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോക്ക് പിന്നാലെ സംസാരിക്കുകയായിരുന്നു രാഹുല്‍. വയനാട്ടിലെ എം.പി സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ റായ്ബറേലി നിലനിര്‍ത്തിയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Advertisement

എന്റെ സഹോദരിയെ ഞാന്‍ വയനാടിനെ ഏല്‍പ്പിക്കുകയാണ്. വയനാട്ടിലെ ഓരോരുത്തരെയും സ്വന്തം കുടുംബമായി കണക്കാക്കുന്നയാളാണ് പ്രിയങ്ക. വയനാട്ടിലെ ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളിലും അനുജത്തി ഒപ്പമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട് -രാഹുല്‍ പറഞ്ഞു.

കല്‍പറ്റ നഗരത്തെ പ്രകമ്പനം കൊള്ളിച്ച റോഡ് ഷോയിലൂടെയാണ് പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായത്. രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മറ്റ് ദേശീയ, സംസ്ഥാന നേതാക്കളും റോഡ് ഷോയില്‍ പങ്കെടുത്തു.

Tags :
featuredkeralanewsPolitics
Advertisement
Next Article