അസമില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞു
ഗുവാഹത്തി: ആസാമിൽ ക്ഷേത്ര ദർശനത്തിനെ ത്തിയ രാഹുൽ ഗാന്ധിയെ തടഞ്ഞ് പോലീസ്. ആത്മീയ ആചാര്യനായ ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലമായ അസമിലെ ബട്ടദ്രവ സത്രം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. രാഹുലിനോടൊപ്പമുണ്ടായിരുന്ന ജയറാം രമേശ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും ഉദ്യോഗസ്ഥര്‍ തടഞ്ഞു.
എല്ലാവർക്കും പ്രവേശനമുള്ള സ്ഥലത്ത് തനി ക്ക് മാത്രം വിലക്കെന്തിനാണെന്ന് രാഹുൽ ചോ ദിച്ചു. ബലം പ്രയോഗിച്ച് സന്ദർശനം നടത്താൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും രാഹുൽ പ്രതികരി ച്ചു.
ക്ഷേത്ര സന്ദർശനത്തിന് നേരത്തേ അനുമതി ലഭിച്ചെങ്കിലും പിന്നീട് ക്ഷേത്രസമിതി രാഹുലിന് വിലക്കേർപ്പെടുത്തുകയായിരുന്നു. അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന സമയത്ത് ബട്ടദ്രവയിലെ ക്ഷേത്രത്തിലും ഭക്തരുടെ തിരക്ക് ഉണ്ടാവുമെന്നും സുരക്ഷയുടെ ഭാഗമാ യാണ് രാഹുലിന് വിലക്കേർപ്പെടുത്തിയതെന്നു മായിരുന്നു വിശദീകരണം.
വൈകിട്ട് മൂന്നിന് ശേഷം രാഹുൽ ഗാന്ധിക്ക് ബട്ടദ്രവയിൽ സന്ദർശനം നടത്താമെന്നാണ് അറിയിച്ചിരുന്നത്. ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സമ്മർദം മൂലമാണ് ക്ഷേത്ര സമിതി വിലക്കേർപ്പെടുത്തിയതെന്ന് കോൺഗ്രസ് പ്രതികരിച്ചു.
ക്ഷേത്ര ദര്‍ശനത്തില്‍ നിന്ന് തന്നെ തടയാന്‍ എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് രാഹുല്‍ ഉദ്യോഗസ്ഥരോട് ചോദിച്ചു.
'എന്താണ് സഹോദരാ പ്രശ്‌നം?, ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ താനെന്ത് തെറ്റാണ് ചെയ്തത്?', രാഹുല്‍ ഗാന്ധി സുരക്ഷാ ഉദ്യോഗസ്ഥരോട് ചോദിച്ചു. ഈ തീരുമാനത്തോട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. എല്ലാവരും പോകുന്നുണ്ടല്ലോ, പിന്നെന്താണ് രാഹുല്‍ ഗാന്ധിയെ മാത്രം തടയുന്നതെന്നാണ് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്