'രാഹുലിന്റെ വയനാട്' ചരിത്ര ഭൂരിപക്ഷം ആവർത്തിക്കും
വയനാട്: മൂന്ന് ജില്ലകളിലായി കിടക്കുന്ന കേരളത്തിലെ വിഐ പി മണ്ഡലമാണ് വയനാട്. 2019-ൽ രാഹുൽ ഗാന്ധി കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടുകൂടി വിജയിച്ച മണ്ഡലം. വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് വയനാട് ലോകസഭാ നിയോജകമണ്ഡലം.ലോകസഭാ പുനർനിർണ്ണയം നടത്തിയപ്പോൾ രൂപവത്കരിച്ച പുതിയ മണ്ഡലമാണിത്. 2009-ലും 2014 ലും കോൺഗ്രസിലെ എം.ഐ. ഷാനവാസ് വിജയിച്ചു. 2018ൽ ഷാനവാസ് കരൾ സംബന്ധമായ അസുഖത്തേ തുടർന്ന് അന്തരിച്ചു. 2019-ൽ അന്നത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ (4,31,770) സിപിഐയിലെ പി പി സുനീറിനെ പരാജയപ്പെടുത്തി. ഇത്തവണ രാഹുൽ ഗാന്ധി, സിപിഐയിലെ ആനീ രാജ, ബിജെപിയിലെ കെ സുരേന്ദ്രൻ എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ. ഈ തവണ വമ്പിച്ച ഭൂരിപക്ഷത്തിൽ രാഹുൽഗാന്ധി വിജയിക്കുവാനുള്ള സാധ്യതയാണുള്ളത്.