പാലക്കാട് ശുഭകരമായ റിസള്‍ട്ടുണ്ടാകുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷ പങ്കുവെച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് ശുഭകരമായ റിസല്‍റ്റുണ്ടാവുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഫലമറിയാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയാണ് വിജയിക്കുമെന്ന പ്രതീക്ഷ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കുവെക്കുന്നത്.
ബിജെപി വലിയ വിജയ പ്രതീക്ഷ കൈവെച്ചാലും അന്തിമ വിജയം മതേതരത്വത്തിനായിരിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. നഗരസഭയില്‍ ബിജെപിക്ക് ആധിപത്യമുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് ഗ്രൗണ്ടില്‍ നിന്ന് കിട്ടുന്ന റിപ്പോര്‍ട്ട്. നഗരസഭയിലും പഞ്ചായത്തിലും മതേതര മുന്നണിയുടെ വിജയമുണ്ടാവും. ഒഫീഷ്യലി ഒരു പാട്ടും ഇറക്കിയിട്ടില്ല. ആവേശക്കമ്മിറ്റിക്കാര്‍ എത്തും. ജനങ്ങള്‍ നമ്മോട് കാണിക്കുന്ന സഹകരണവും ചിരിയുമെല്ലാം മോശമാവില്ല. നല്ല നമ്പറുണ്ടാവുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാലക്കാട് മതേതര സംവിധാനമാണ് ജയിക്കുന്നതെന്ന് വികെ ശ്രീകണ്ഠനും പ്രതികരിച്ചു.