For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

01:05 PM Nov 23, 2024 IST | Online Desk
പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ
Advertisement

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പതിനെണ്ണായിരത്തിലധികം വോട്ടുകൾക്ക് വിജയിച്ചു. ബിജെപി കോട്ടകൾ കീഴടക്കിയാണ് രാഹുലിന്റെ വിജയം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ ഉറച്ച കോട്ടകളിൽ പോലും രാഹുൽ മാങ്കൂട്ടത്തിലിന് വ്യക്തമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞു. ഇത് ബിജെപിയോടുള്ള ജനങ്ങളുടെ വിരുദ്ധ വികാരമാണെന്ന് പറയേണ്ടി വരും. ബിജെപിയുടെ ഉറച്ചകോട്ടകളെ വിറപ്പിച്ചുകൊണ്ടാണ് രാഹുൽ മുന്നേറിയത്. ബിജെപി- സിപിഎം കൂട്ടുകെട്ടിൽ പല ആരോപണങ്ങളും യുഡിഎഫിന് എതിരെ ഉയർന്നെങ്കിലും അതൊന്നും ജനങ്ങളുടെ പിന്തുണയ്ക്ക് കാരണമായില്ല എന്നതാണ് യുഡിഎഫിന്റെ വിജയത്തിലൂടെ കാണാൻ കഴിയുന്നത്. പല തരത്തിലുള്ള രാഷ്ട്രീയ കുപ്രചരണങ്ങൾ ബിജെപി- സിപിഎം കൂട്ടുകെട്ടിൽ ഉയർത്തിയപ്പോഴും വിജയം യുഡിഎഫിന് ഒപ്പമാണെന്ന് തെളിയിക്കുന്നതാണ് വൻ ഭൂരിപക്ഷത്തിൽ രാഹുൽ നേടിയ വിജയം.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.