Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റ്

03:35 PM Nov 14, 2023 IST | ലേഖകന്‍
Advertisement

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുൽ മാങ്കൂട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. 2,21,986 വോട്ടുകൾ നേടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുപ്പെട്ടത്. അബിൻ വർക്കിക്ക് 1,68,588 വോട്ടുകളാണ് ലഭിച്ചത്. അബിനു വൈസ് പ്രസിഡൻറ് സ്ഥാനം ലഭിക്കും. തെരഞ്ഞെടുപ്പ് നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ഫലം വരുന്നത്.

Advertisement

തെരഞ്ഞെടുപ്പ് ഫലം ദേശീയ നേതൃത്വമാണ് ഔദ്യോ​ഗികമായി പ്രഖ്യാപിക്കുക. യൂത്ത് കോൺ​ഗ്രസ് ജനറൽ സെക്രട്ടറിയും എൻഎസ് യുഐ സെക്രട്ടറിയും കെപിസിസി അം​ഗവുമാണ് രാഹുൽ സംഘടനയെ കൂടുതൽ മികവോടെ ഒറ്റക്കെട്ടായി നയിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.

1989 നവംബർ 12 -ന് മഹാരാഷ്ട്രയിലെ പൂനെയിലാണ് രാഹുൽ ജനിച്ചത്. അടൂർ പെരിങ്ങനാട് എസ്. രാജേന്ദ്ര കുറുപ്പിന്റെയും ബീന ആർ കുറുപ്പിന്റെയും ഇളയ മകനാണ്. രാഹുലിന് ഒരു മൂത്ത സഹോദരിയുണ്ട്. അടൂർ തപോവൻ സ്കൂൾ, പന്തളം സെന്റ് ജോൺസ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടി. ന്യൂഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളെജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ഇപ്പോൾ ചരിത്രത്തിൽ പിഎച്ച്ഡി പഠിക്കുന്നു.
2008-ൽ എം.ജി യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു. പിന്നീട് യൂത്ത് കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം കമ്മിറ്റിയുടെ മണ്ഡലം പ്രസിഡന്റായും 2006-ൽ കെ.എസ്.യു അടൂർ അസംബ്ലി കമ്മിറ്റി പ്രസിഡന്റായും കെ.എസ്.യു. പത്തനംതിട്ട ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചു. 2016ൽ കെഎസ്‌യു സെക്രട്ടറിയായി. 2017ൽ എൻഎസ്‌യുഐ ദേശീയ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം തമിഴ്‌നാട്, കർണാടക, പുതുശ്ശേരി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.

Tags :
featured
Advertisement
Next Article