Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കൈപ്പത്തി ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടി രാഹുൽ മാങ്കൂട്ടത്തിൽ

12:09 PM Oct 19, 2024 IST | Online Desk
Advertisement

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സന്ദർശനം നടത്തിയ കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രവും ശിവ ക്ഷേത്രവും സന്ദർശിച്ച് അനുഗ്രഹം തേടി യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. രാവിലെയാണ് രാഹുൽ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര ഭാരവാഹികളെ സന്ദർശിച്ച ശേഷം അവിടെയെത്തിയ ഭക്തജനങ്ങളുമായി രാഹുൽ ഏറെ നേരം ചെലവഴിച്ചു. തുടർന്ന് ക്ഷേത്ര സന്ദർശനവും നടത്തിയാണ് സ്ഥാനാർത്ഥി മടങ്ങിയത്. കോൺഗ്രസിന്റെ ചരിത്രവുമായി ഏറെ ബന്ധമുള്ള ക്ഷേത്രം സന്ദർശിക്കുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് രാഹുൽ പറഞ്ഞു. കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ സി വി സതീഷും അകത്തേത്തറ മണ്ഡലം പ്രസിഡന്റ്‌ കൃഷ്ണനും കോൺഗ്രസ് നേതാക്കളും സ്ഥാനാർത്ഥിയെ അനുഗമിച്ചിരുന്നു.

Advertisement

ക്ഷേത്രത്തിന്റെ കോൺഗ്രസുമായുള്ള ചരിത്രം

പാലക്കാടുള്ള കൈപ്പത്തി ക്ഷേത്രത്തെ കുറിച്ച് ഇന്ദിര ഗാന്ധിയോട് പറയുന്നത് അന്നത്തെ സുപ്രിം കോടതി ജഡ്ജി പി.എസ്. കൈലാസത്തിന്റെ ഭാര്യ സുന്ദര കൈലാസമാണ്. ദേവിയുടെ കൈയാണ് അവിടെ പ്രതിഷ്ഠയെന്നും, ഹേമാംബികാ ഭഗവതി ക്ഷേത്രത്തിന് വലിയ ശക്തിയാണെന്നും ഇന്ദിരയോട് അവര്‍ പറഞ്ഞു. കോണ്‍ഗ്രസിന് കൈപ്പത്തി ചിഹ്നം നിര്‍ദ്ദേശിച്ചത് സുന്ദര കൈലാസമാണ്. കൈലാസത്തിന്റേയും, സുന്ദര കൈലാസത്തിന്റെയും മകള്‍ നളിനിയുടെ ഭര്‍ത്താവാണ് പില്‍കാലത്ത് പ്രശസ്തനായ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ പി. ചിദംബരം. സുന്ദര കൈലാസത്തിന് നെഹ്‌റു കുടുംബമായി ശക്തമായ വ്യക്തി ബന്ധമുണ്ടായിരുന്നു. കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നതോടെ ഇന്ദിര കോണ്‍ഗ്രസ് ഔദ്യോഗികമായി കൈപ്പത്തി ചിഹ്നമായി സ്വീകരിച്ചു. ആനയും, സൈക്കിളും മറ്റും കോണ്‍ഗ്രസിന്റെ പുതിയ ചിഹ്നത്തിന്റെ പരിഗണനയില്‍ വന്നെങ്കിലും, ഇന്ദിര ഗാന്ധിയുടെ തീരുമാനമായിരുന്നു കൈ ചിഹ്നം. ആന്ധ്രാപ്രദേശിലും, കര്‍ണാടകയിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിലാണ് ഇന്ദിരാ കോണ്‍ഗ്രസ് ആദ്യമായി കൈ ചിഹ്നത്തില്‍ മത്സരിക്കുന്നത്. 1979 ലും 1980 ലും. ഇന്ദിരാ ഗാന്ധി പാലക്കാടെത്തിയെങ്കിലും 1982 ഡിസംബര്‍ മാസം 13ാം തിയതിയാണ് അവര്‍ ആദ്യമായി ഏമൂര്‍ ഹേമാംബികാ ഭാഗവതി ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തിയത്.

Tags :
featuredkeralanewsPolitics
Advertisement
Next Article