രാഹുലിന്റെ ജാമ്യാപേക്ഷ ജനുവരി 17-ന് പരിഗണിക്കും
04:40 PM Jan 11, 2024 IST
|
Veekshanam
Advertisement
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ജാമ്യാപേക്ഷ ജനുവരി 17-ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുന്നത്. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടെടുത്ത കേസിലാണ് അതി നാടകീയമായി രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് വീടുകയറി അറസ്റ്റ് ചെയ്തത്.
Advertisement
ചൊവ്വാഴ്ച പുലർച്ചെ 5.30ന് അടൂർ മുണ്ടപ്പള്ളിയിലെ വീട്ടിലെത്തിയ പോലീസ് ഉറങ്ങുകയായിരുന്ന രാഹുലിനെ വിളിച്ചുണർത്തി അമ്മയുടെയും ചേച്ചിയുടെയും മുന്നിൽവെച്ചാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ രാഹുലിന്റെ ജാമ്യാപേക്ഷ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു. രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തതിനു പിന്നാലെ പൂജപ്പുര ജില്ലാ ജയിലിലേക്കു മാറ്റി. തുടർന്നാണ് രാഹുൽ ജാമ്യം തേടി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.
Next Article