തൃശ്ശൂരിൽ സ്വർണക്കടകളിൽ ജി.എസ്.ടി റെയ്ഡ്; കണ്ടെടുത്തത് കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം
തുശ്ശൂർ: തൃശ്ശൂരിലെ സ്വർണക്കടകളിലും സ്വർണാഭരണ നിർമ്മാണ ശാലകളിലും സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ റെയ്ഡ്.
കണക്കിൽപ്പെടാത്ത 104 കിലോ സ്വർണം ഇതുവരെപിടിച്ചെടുത്തെന്നും പരിശോധന തുടരുമെന്നും
സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ദിനേശ്കുമാർ
അറിയിച്ചു. 5 കൊല്ലത്ത നികുതി വെട്ടിപ്പ്
കണ്ടെത്തിയിരിക്കുന്നത്.
ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുന്നൂറോളം ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ഒരേ സമയം വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. ഇന്നലെ തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
സംസ്ഥാനത്ത് ജി.എസ്.ടി വകുപ്പ് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്. തൃശൂരിലെ എഴുപതിലധികം സ്ഥാപനങ്ങളിൽ റെയ്ഡുണ്ടായെന്നാണ് സൂചന.
റെയ്ഡിന് എത്തിയത് അറിഞ്ഞ്
സ്വർണ്ണമെടുത്ത ഓടിയവരെയും ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടികൂടിയെന്നാണ് റിപ്പോർട്ടുകൾ.കൂടുതൽ വിവരങ്ങൾ
ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. ചില വീടുകളിലും റെയ്ഡ് നടന്നായി അഭ്യൂഹമുണ്ട്.ജി.എസ്.ടി സ്പെഷ്യൽ കമ്മിഷണർ എബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ്.
പരിശോധനയിൽ കണക്കിൽപ്പെടാത്ത 10 കിലോഗ്രാം സ്വർണം പിടികൂടിയതായും റിപ്പോർട്ടുണ്ട്. ജിഎസ്.ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്.