കേന്ദ്ര ഏജൻസികളുടെ റെയ്ഡ് ; തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു
12:23 PM Mar 25, 2024 IST
|
Online Desk
Advertisement
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തുടർച്ചയായി കേന്ദ്ര സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ പരാതിയിൽ ഇടപെടാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനായുള്ള കരട് മാർഗനിർദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാക്കുന്നു. കേന്ദ്ര ഏജൻസികൾക്കും സർക്കാരിനും മാർഗനിർദേശം നൽകാൻ നീക്കം. കോൺഗ്രസും ആംആദ്മിയും അടക്കമുള്ള പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുന്നത്. വിഷയം ഗൗരവമായി തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുന്നത്. ഏജൻസികളുടെ നപടികളിൽ ഇടപെടുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനപരമായ പരിമിതികളുണ്ട്. അതിനാൽ മാർഗനിർദേശം നൽകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നത്.
Advertisement
Next Article