Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അടുത്ത മൂന്നു മണിക്കൂറുകളിൽ സംസ്ഥാനത്തെ ഒൻപതു ജില്ലകളിൽ മഴ

11:23 AM May 28, 2024 IST | ലേഖകന്‍
Advertisement
Advertisement

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യത. വെള്ളിയാഴ്ച്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതെസമയം പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട്. ബുധനാഴ്ചയും വ്യാഴാഴ്ചയും ഈ മൂന്ന് ജില്ലകൾക്ക് പുറമെ കോട്ടയം, തൃശൂർ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. വെള്ളിയാഴ്ച ഈ അഞ്ച് ജില്ലകൾക്ക് പുറമെ ഇടുക്കിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേ സമയം സംസ്ഥാനത്ത് കാലവർഷം വെള്ളിയാഴ്ചയോടെ എത്തിയേക്കും എന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത്തവണ കാലവർഷം സാധാരണയെക്കാൾ കൂടുതൽ ലഭിക്കാനാണ് സാധ്യതയെന്നും ജൂൺ മാസത്തിലും കേരളത്തിൽ സാധാരണ ലഭിക്കുന്നതിനെക്കാൾ കൂടുതൽ മഴ ലഭിക്കും എന്നാണ് പ്രവചനം.

Tags :
keralanews
Advertisement
Next Article