Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സംസ്ഥാനത്ത് മഴ ശക്തമാകും, ജാഗ്രത വേണമെന്ന്; റവന്യൂ മന്ത്രി കെ രാജൻ

11:57 AM Nov 23, 2023 IST | Veekshanam
Advertisement

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് ചുരുങ്ങിയ സമയം കൊണ്ട് വലിയ അളവിൽ മഴ പെയ്തതാണ് തിരുവനന്തപുരം നഗരത്തിൽ വീണ്ടും വെള്ളക്കെട്ടുണ്ടാകാൻ കാരണമായതെന്ന് റവന്യൂമന്ത്രി കെ. രാജൻ. വെളളം ഒഴുകിപ്പോകുന്നതിനുള്ള തടസങ്ങൾ നീക്കാനുള്ള നടപടികൾ ആരംഭിച്ചു. ശബരിമലയിൽ മഴ കുറവെങ്കിലും പ്രത്യേക ശ്രദ്ധ നൽകുമെന്നും ഇടുക്കി കല്ലാർക്കുട്ടി ഡാം കൂടി തുറക്കുമെന്നും അവലോകനയോഗത്തിനു ശേഷം മന്ത്രി കെ.രാജൻ പറഞ്ഞു.

Advertisement

ആമയിഴഞ്ചാൻ തോടും പാർവതി പുത്തനാറും കരകവിഞ്ഞതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഗൗരീശപട്ടം, തേക്ക്മൂട് ബണ്ട് കോളനി, മുറിഞ്ഞ പാലം പ്രദേശത്തെ വീടുകളിലും മുറിഞ്ഞപാലം മോപൊളിറ്റൻ ആശുപത്രിയിലും വെള്ളംകയറി. കനത്തമഴയിൽ തിരുവനന്തപുരം പട്ടത്തെ 250 വീടുകളിലാണ് വെള്ളം കയറിയത്. മരപ്പാലം കേദാരം ലൈനിലെ 15 കുടുംബങ്ങളെ രക്ഷപെടുത്തി.

ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദത്തിന് കൂടി സാധ്യതയുണ്ടെന്നും മഴ ശക്തമാകുമെന്നും റവന്യൂ മന്ത്രി രാജൻ അറിയിച്ചു. അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കണം. ഉച്ചക്ക് ശേഷം ഇടിമിന്നലോട് കൂടിയുള്ള മഴക്ക് സാധ്യതയുണ്ട്. നാളെയോടെ മഴ കുറയുമെന്നാണ് പ്രതീക്ഷ. കല്ലാർകുട്ടി അണക്കെട്ട് കൂടി തുറക്കും. കക്കി, പമ്പ അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യം ഇല്ല. ശബരിമല തീർത്ഥാടന കാലമായതിനാൽ പാതയിൽ പ്രത്യേക ശ്രദ്ധ നൽകും. അവധി ഉണ്ടെങ്കിൽ തലേ ദിവസം തന്നെ പ്രഖ്യാപിക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

കനത്തമഴയിൽ തെക്കൻ കേരളത്തിൽ വ്യാപക നാശ നഷ്ടമുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടുകയും ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി. അതേസമയം പത്തനംതിട്ടയിലും ശക്തമായ മഴ പെയ്തു. ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായി.

Tags :
featuredkerala
Advertisement
Next Article