Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക കോടതി കയറും; തെറ്റുകളുടെ കൂമ്പാരം, യുഡിഎഫ് വീണ്ടും പരാതി നൽകി

10:23 PM Apr 11, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമർപ്പിച്ച നാമനിർദേശപത്രിക കോടതി കയറും. നാമനിർദേശ പത്രികയിലെ തെറ്റായ വിവരങ്ങളും രേഖകളും സംബന്ധിച്ച് പരാതി നൽകിയിട്ടും അത് പരിഗണിക്കാതെ നാമനിർദേശ പത്രിക വരണാധികാരി അംഗീകരിച്ചതിനെതിരെയുള്ള നിയമപോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ബിജെപി നേതാവിന്റെ പത്രിക തള്ളാനുള്ള ധൈര്യമില്ലാത്തതിനാലാണോ വരണാധികാരി രാജീവ് ചന്ദ്രശേഖറിന് അനുകൂലമായി തീരുമാനമെടുത്തതെന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ അവരെ തെറ്റുപറയാനാവില്ലെന്ന് ഡോ. ശശി തരൂർ എംപി പ്രതികരിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അവിടെ നിന്ന് നീതി ലഭ്യമാകുമെന്നുമാണ് പ്രതീക്ഷയെന്നും ശശി തരൂർ വ്യക്തമാക്കി.
അതേസമയം, നാമനിർദേശ പത്രികയിലെ ഗുരുതര പിഴവുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. മത്സരിക്കുന്ന സംസ്ഥാനത്തിന്റെ പേരും ലോക്‌സഭാ സീറ്റിന്റെ പേരും എഴുതേണ്ട സ്ഥലത്ത് ബെംഗളൂരുവിലെ വിലാസമാണ്‌ നൽകിയിരിക്കുന്നത്.
സത്യവാങ്‌മൂലത്തിന്റെ 16–ാം പേജിലെ (പാർട്ട്-ബി) മൂന്നാം കോളത്തിലാണ്‌ ഈ പിശക്‌. മണ്ഡലത്തിന്റെ നമ്പർ, പേര്‌, സംസ്ഥാനം എന്നിവ എഴുതാൻ പറഞ്ഞിരിക്കുന്ന കോളത്തിൽ കർണാടക നിയമസഭാ മണ്ഡലം എന്നാണുള്ളത്‌. ലോക്സഭയിലേക്കുള്ള നാമനിർദേശം എന്നതിനു പകരം അനക്‌സ്‌ ഒന്നിലും അനക്‌സ്‌ ഏഴിലും രാജ്യസഭയിലേക്കുള്ള നാമനിർദേശം 2024 എന്നാണുള്ളത്‌. സത്യവാങ്‌മൂലത്തിന്റെ ഒന്നാം പേജിൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എന്ന്‌ പറഞ്ഞിട്ടുണ്ട്‌. പിഴവുകൾ കണ്ടെത്താതെയാണ് നാമനിർദേശ പത്രിക സ്വീകരിച്ചതെന്നാണ് ആക്ഷേപം.
നാമനിർദേശ പത്രിക സ്വീകരിച്ചെങ്കിലും കോടതി മുഖേന വരണാധികാരിയുടെ നടപടിയെ ചോദ്യം ചെയ്യാം.  
നാമനിർദ്ദേശ പത്രികയിലും സത്യവാങ്മൂലത്തിലും അബദ്ധജഡിലവും അസത്യവും വ്യാജവുമായ വിവരങ്ങൾ സമർപ്പിച്ച തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയെ മൽസരിക്കുന്നതിൽ നിന്നും അയോഗ്യത കൽപിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി റിട്ടേണിങ് ഓഫിസർക്കു പരാതി നൽകി.

Advertisement

Tags :
kerala
Advertisement
Next Article