Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

രാജേന്ദ്രൻ ബിജെപിയിലേക്ക് തന്നെ; ഡൽഹിയിൽ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി

04:50 PM Mar 20, 2024 IST | Online Desk
Advertisement

ന്യൂഡൽഹി: ഇടുക്കിയിലെ മുതിർന്ന സിപിഎം നേതാവ് എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് തന്നെ. ഡൽഹിയിലെത്തിയ രാജേന്ദ്രൻ ബിജെപി കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തി. ഇന്ന് ഉച്ചയോടെ മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ
ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ ബിജെപി പ്രവേശനം ഏറെക്കുറെ ഉറപ്പാണ്. തമിഴ്നാട്ടിൽനിന്നുള്ള ബിജെപി നേതാക്കളും രാജേന്ദ്രന്റെ കൂടെയുണ്ടായിരുന്നു. കൂടിക്കാഴ്ചക്കുശേഷം എസ് രാജേന്ദ്രൻ ഡൽഹിയിൽ തുടരുകയാണ്. 20 മിനുട്ടോളം കൂടിക്കാഴ്ച നീണ്ടു.കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളും കൂടെയുണ്ട്.

Advertisement

നേരത്തെ ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ദേവികുളം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ കഴിഞ്ഞ ദിവസങ്ങളിൽ എല്‍ഡിഎഫ് കണ്‍വെൻഷനില്‍ പങ്കെടുത്തിരുന്നു. മുതിര്‍ന്ന സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലായിരുന്നു കണ്‍വെന്‍ഷനില്‍ രാജേന്ദ്രൻ പങ്കെടുത്തത്. ഇതോടെയാണ് ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലികമായി വിരാമം ആയിരുന്നു.

Tags :
featuredkeralaPolitics
Advertisement
Next Article