പ്രതിഷേധ കവിതയുമായി രജിൻ എസ് ഉണ്ണിത്താൻ
ആലപ്പുഴ:സമരങ്ങൾക്കെതിരെ ക്രൂരമായ പോലീസ് ലാത്തി ചാർജ് നടന്നതിൽ പ്രതിഷേധിച്ചാണ് രജിന്റെ കവിത, മുഖ്യ മന്ത്രി എതിരെ കരിംകൊടി കാണിച്ചവരെ പോലീസ് മിഗ്രിയമായി മർദിച്ചിരുന്നു, അതു കൂടാതെ മാർച്ച് നടന്നപ്പോൾ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീൺ ഉൾപ്പെടെയുള്ളവരെ അതി ക്രൂരമായാണ് പോലീസ് നേരിട്ടത് പ്രവീൺ, മേഖ ഉൾപ്പെടെയുള്ളവർ ഇപ്പോളും ചികിത്സയിലാണ് ഈ നരനായട്ടിനെതിരെയാണ് കവിത എന്ന് എഴുത്തുകാരൻ രജിൻ പറയുന്നു.
ലാത്തി ചാർജിന് ഉപയോഗിച്ച ലാത്തി അതിന്റെ ദുഃഖം പറയുന്നതുപോലെ ആണ് കവിത, താൻ അറിയാതെ തന്നെ തന്നെ ഉപയോഗിച്ച് തല്ലുന്നതായും അതിന്റെ ദുഃഖം തനിക്ക് വേദന ഉണ്ടാക്കുന്നു ഉത്തരവ് ഇറക്കുന്നവർക്കും തല്ലുന്നവർക്കും ദുഃഖം ഇല്ലങ്കിലും തനിക്ക് ഈ പാവം സഹിക്കാൻ പറ്റുന്നില്ല ഇതിലും ഭേദം തീയിൽ വിറകായി എറിഞ്ഞു അടങ്ങുന്നതാണ് എന്ന് ലാത്തിയുടെ ദുഃഖം പറഞ്ഞു അവസാനിപ്പിക്കുന്നു അതിക്രമത്തിൽ പങ്കെടുത്ത പോലീസിനെയും, ഭരണകൂടത്തിനെയും വിമർശിക്കുന്നും കവിതയിൽ, ഇത് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തർക്ക് എതിരെ ആയിരുന്നെങ്കിൽ ഒരുപാട് സാഹിത്യം പ്രവർത്തകർ എഴുതിയേനെ പക്ഷെ ഇങ്ങനെ ഒരു കവിതയിലൂടെ പ്രതിഷേധക്കുന്ന രജിൻ എസ് ഉണ്ണിത്താൻ സാഹിത്യക്കാരൻ എന്നത് കൂടാതെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയാണ്, മുൻപും കേരള വർമ്മ കോളേജ് ഇലക്ഷന് അട്ടിമറിക്ക് എതിരെയും, നവ കേരള സദസ്സിന് എതിരെയും, സ്കൂളിൽ ഉച്ചകഞ്ഞി വിതരണം നിലച്ചതിന് എതിരെയും, യുദ്ധ ത്തിന് എതിരെയും അങ്ങനെ ഒരുപാട് പ്രതിഷേധ കവിതകൾ രജിൻ എഴുതിയിട്ടുണ്ട്, കഥ പുസ്തകങ്ങൾ ഉൾപ്പെടെ നിരവധി പുസ്തകങ്ങളും അവാർഡുകളും നേടിയിട്ടുള്ള സാഹിത്യകാരനാണ് രജിൻ എസ് ഉണ്ണിത്താൻ.