രാജീവ് ഗാന്ധി ലക്ഷദ്വീപിനെ കൈ പിടിച്ചുയർത്തി. മോദി ഫോട്ടോ ഷൂട്ട് നടത്തി മടങ്ങി: ഐഷ സുൽത്താന
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ വിമർശിച്ച് ലക്ഷദ്വീപ് നിവാസിയും ചലച്ചിത്ര സംവിധായാകയുമായ ഐഷ സുൽത്താന. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി 10 ദിവസത്തോളം ലക്ഷദ്വീപിൽ താമസിച്ചിരുന്നു. അദ്ദേഹം ജനങ്ങളുടെ ഇടയിൽ പോയി അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി ലക്ഷദ്വീപിലേക്ക് 10 കപ്പലുകൾ കൊണ്ട് വന്നിരുന്നു. എന്നാൽ ഇന്നത്തെ പ്രധാനമന്ത്രി മോദി വെറും രണ്ട് ദിവസം മാത്രമേ ലക്ഷദ്വീപിൽ താമസിച്ചിരുന്നുള്ളു. അതിൽ ഒരു ദിവസം ആൾതാമസമുള്ള ദ്വീപിൽ വന്നിട്ട് ഉദ്ഘാടന ചടങ്ങൊക്കെ ഭംഗിയിൽ നിർവഹിച്ചിട്ട് അന്നേ ദിവസം തന്നെ തിരിച്ചു. പിന്നീട് ആൾതാമസമില്ലാത്ത ദ്വീപായ, വെറും ടുറിസം മാത്രം നടത്തുന്ന ദ്വീപിൽ പോയി ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു. കോൺഗ്രസ്സ് ലക്ഷദ്വീപുകാർക്ക് 10 കപ്പലുകൾ അനുവദിച്ചപ്പോൾ ബിജെപി വെറും രണ്ട് കപ്പലാക്കി വെട്ടി ചുരുക്കി. കോൺഗ്രസ്സ് അഗത്തി ദ്വീപിലേക്ക് എയർപോട്ട് കൊണ്ട് വരുകയും, ഇന്നും അങ്ങോട്ടുള്ള ഫ്ലൈറ്റ് സർവീസ് മുടങ്ങാതെ നടത്തികൊണ്ടിരിക്കുകയും, ആൾതാമസമുള്ള 10 ദ്വീപിലേക്കും 10 ഹെലിപാടുകൾ വരെ കൊണ്ട് വരുകയും, 3 ഹെലികോപ്റ്റർ ദ്വീപിലേക്ക് കൊണ്ട് വരുകയും, അതിൽ രണ്ടെണ്ണം എയർ ആംബുലൻസായി ഉപയോഗിക്കാൻ ജനങ്ങൾക്ക് വിട്ട് തരുകയും ചെയ്തിരുന്നു.
കോൺഗ്രസ്സാണ് ആ 10 ദ്വീപിലേക്കും ആശുപത്രികൾ കൊണ്ടുവന്നത്. വിദ്യാഭ്യാസ രംഗത്തും കോൺഗ്രസ് ഉണ്ടാക്കിയ നേട്ടമാണ് ലക്ഷദ്വീപ് ഇപ്പോഴും അനുഭവിക്കുന്നതെന്നും ഐഷ സുൽത്താന ഫേസ്ബുക്കിൽ കുറിച്ചു.