ജുഡീഷ്യറിക്കെതിരായ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല
04:37 PM Dec 06, 2023 IST
|
Online Desk
Advertisement
Advertisement
തിരുവനന്തപുരം: ജുഡീഷ്യറിയിലെ സംഘപരിവാര്‍ സാന്നിധ്യത്തിനെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ എം വി ഗോവിന്ദന്‍ പുറത്ത് വിടട്ടെയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജുഡീഷ്യറി നിഷ്പക്ഷമാകണമെന്നും ഒരു സര്‍ക്കാരും ഇടപെടല്‍ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലാവ്‌ലിന്‍ കേസില്‍ സി പി എമ്മിന് സുപ്രീം കോടതിയില്‍ ബി ജെ പിയുടെ സഹായം കിട്ടുന്നുണ്ട്. സഹായം ലഭിക്കുന്നുവെന്നതിന് 100% ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം ബിഹാറിന്റെ നിലവാരത്തിലേയ്ക്ക് താഴ്ന്നുവെന്ന് ചെന്നിത്തല വിമര്‍ശിച്ചു.രാഹുല്‍ ഗാന്ധി എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പിണറായി വിജയനല്ല, കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആണ്. നവ കേരള സദസ്സ് നടക്കുന്നത് കോണ്‍ഗ്രസിന് അനുകൂലമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
Next Article