Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പലസ്തീൻ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഎമ്മിന്റെ രാഷ്ട്രീയക്കളിയാണെന്ന് രമേശ് ചെന്നിത്തല

10:27 AM Nov 14, 2023 IST | Veekshanam
Advertisement

കണ്ണൂർ: കോഴിക്കോട് ഡിസിസി നടത്തുന്ന പലസ്തീൻ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഎമ്മിന്റെ രാഷ്ട്രീയക്കളിയാണെന്ന് രമേശ് ചെന്നിത്തല. പലസ്തീൻ ജനതയ്ക്ക് ആദ്യം മുതലേ ഐക്യദാർഢ്യം പ്രഖ്യാപിച്ചത് കോൺഗ്രസാണ്. തങ്ങളല്ലാതെ മറ്റാരും റാലി നടത്തരുതെന്ന ധാർഷ്ട്യമാണ് സിപിഎമ്മിന്. കോൺഗ്രസ് അവിടെ തന്നെ റാലി നടത്തും. ഈ വിഷയത്തിൽ ആശയകുഴപ്പമുള്ളത് സിപിഎമ്മിനാണെന്നും ചെന്നിത്തല പറഞ്ഞു.

Advertisement

കോൺഗ്രസ് സംഘടിപ്പിക്കുന്ന
പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് ജില്ലാ ഭരണകൂടത്തിന്റെ വിലക്ക്. കടപ്പുറത്തെ വേദി നൽകാനാവില്ലെന്ന് കാണിച്ചാണ് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തിയത്. അതേസമയം പലസ്തീൻ റാലിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനമെന്ന് എം.കെ. രാഘവൻ എംപി അറിയിച്ചു.

നവംബർ 23-നാണ് കോൺഗ്രസ് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്താൻ തീരുമാനിച്ചത്. ഇതേ വേദിയിൽ 24, 25, 26 തീയതികളിൽ സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് നടക്കുന്നുണ്ട്. ഇക്കാരണം പറഞ്ഞാണ് വേദി നിഷേധിച്ചത്.

Tags :
featuredkerala
Advertisement
Next Article