For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'ഓരോ അടിക്കും കണക്ക് പറയേണ്ടിവരും' പോലീസ് നരനായാട്ടിൽ രൂക്ഷ വിമർശനവുമായി, രമേശ്‌ ചെന്നിത്തല

04:44 PM Sep 05, 2024 IST | Online Desk
 ഓരോ അടിക്കും കണക്ക് പറയേണ്ടിവരും  പോലീസ് നരനായാട്ടിൽ രൂക്ഷ വിമർശനവുമായി  രമേശ്‌ ചെന്നിത്തല
Advertisement

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന മാർച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന തരത്തിൽ തല്ലിച്ചതച്ച് നരനായാട്ട് നടത്തിയ പോലീസുകാർ ഓരോ അടിക്കും കണക്ക് പറയേണ്ടിവരുമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. ആയുസ്സ് അറ്റു പോകാറായ സർക്കാരിലെ യജമാനന്മാരെ തൃപ്‌തിപ്പെടുത്താനാണ് നിങ്ങൾ ഇത് കാണിക്കുന്നതെങ്കിൽ നിങ്ങളെ രക്ഷിക്കാൻ അവർ ഇല്ലാതെ വരുന്ന കാലം അധികം ദൂരെയല്ല. ഈ നരനായാട്ടിന് മുന്നിൽനിന്ന ഓരോ പോലീസുകാരുടെയും കണക്ക് ഞങ്ങളുടെ കൈവശമുണ്ട്. അവരെ എന്ത് ചെയ്യണം എന്ന് ഞങ്ങൾ തീരുമാനിക്കും.

Advertisement

യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയെ തല്ലിച്ചതക്കുന്ന ചാനൽ ദൃശ്യങ്ങൾ കണ്ടു ഞെട്ടിപ്പോയി. അടിയേറ്റ് വീണവരെ പിന്നെയും നിർദാക്ഷിണ്യം തല്ലിച്ചതക്കുന്ന ഈ പോലീസുകാർ സ്വബോധത്തോടെ ആണോ അതോ ഏതെങ്കിലും മയക്കുമരുന്ന് അടിമകളാണോ എന്നതുകൂടി അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
പോലീസ് എത്രത്തോളം അധ:പതിച്ചു എന്നതോർത്ത് ഒരു മുൻ ആഭ്യന്തര മന്ത്രി എന്ന നിലയിൽ എൻ്റെ തല ലജ്ജ കൊണ്ട് കുനിയുന്നു. ഈ നരനായാട്ടിന് നേതൃത്വം നൽകുകയും ഇത്ര ഭീകരമായ മർദ്ദനം അഴിച്ചുവിടുകയും ചെയ്‌ത മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും ഉടനടി സസ്പെൻഡ് ചെയ്യണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Tags :
Author Image

Online Desk

View all posts

Advertisement

.