ദുരിതാശ്വാസ നിധി വക മാറ്റരുതെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴ: ദുരിതാശ്വാസ നിധി വക മാറ്റരുതെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതില്‍ രാഷ്ട്രീയം നോക്കേണ്ട കാര്യമില്ലെന്ന് രമേശ് ചെന്നിത്തല. പക്ഷേ സംഭാവന വാങ്ങുന്ന സര്‍ക്കാരും മുഖ്യമന്ത്രിയും ദുരിതാശ്വാസ നിധി സുതാര്യമാണെന്ന് ഉറപ്പ് വരുത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പണം ഉപയോഗിച്ച് കെ എസ് എഫ് ഇ വഴി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങി നല്‍കിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റ്.അതിന് വേറെ പല പദ്ധതികളുമുണ്ട്.
ആരെങ്കിലും മുഖ്യമന്ത്രിയെ വിമര്‍ശിച്ചാല്‍ കേസെടുക്കുന്നത് പ്രാകൃതം. ഇത് അംഗീകരിക്കാനാകില്ല.ദുരിതാശ്വാസ നിധി വിനിയോഗത്തെ സംബന്ധിച്ച് മുഖ്യമന്ത്രി വ്യക്തത വരുത്തണം.വയനാട്ടിലെ ദുരിതബാധിത മേഖല പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും സന്ദര്‍ശിക്കാത്തത് തെറ്റ്.കുടിയേറ്റം മൂലമാണ് ദുരന്തമുണ്ടായതെന്ന കേന്ദ്ര വനം മന്ത്രിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും രമേശ് ചെന്നിത്തല.