Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കനത്ത സുരക്ഷയിൽ രാമേശ്വരം കഫെ വീണ്ടും പൊതുജനങ്ങൾക്കായി തുറന്നു

11:09 AM Mar 09, 2024 IST | Online Desk
Advertisement

കർണാടക : ബെംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേ വീണ്ടും തുറന്നു. സ്‌ഫോടനം നടന്ന് എട്ടാം ദിവസമാണ് കഫേ വീണ്ടും തുറക്കുന്നത്. കനത്ത സുരക്ഷ ഒരുക്കിയാണ് ഔട്ട്‌ലെറ്റിൽ വീണ്ടും തുറന്നത് . ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന കഫേയിൽ മാർച്ച് ഒന്നിനായിരുന്നു സ്‌ഫോടനം. 10 പേർക്കാണ് പരിക്കേറ്റത്. സ്‌ഫോടനത്തെ തുടർന്നുണ്ടായ കേടുപാടുകൾ പരിഹരിച്ച് രാമേശ്വരം കഫേ പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കുന്നുണ്ട്.

Advertisement

സെക്യൂരിറ്റി ഗാർഡുകളെ പരിശീലിപ്പിക്കാൻ വിമുക്തഭടന്മാരുടെ ഒരു പാനൽ ഉണ്ടാകുമെന്നും സഹസ്ഥാപകൻ രാഘവേന്ദ്ര റാവു പറഞ്ഞു. സ്‌ഫോടനം നടത്തിയയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എൻഐഎ. ഐഇഡി സ്ഥാപിച്ചതായി സംശയിക്കുന്നയാളുടെ മുഖം ഇന്നലെ അന്വേഷണ സംഘം പുറത്തുവിട്ടിരുന്നു. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഏജൻസി അറിയിച്ചു.

Tags :
news
Advertisement
Next Article