രമ്യ ഹരിദാസിന്റെ ഫ്‌ളക്‌സ് കത്തിച്ചു; പരാതിയുമായി യുഡിഎഫ്
11:42 AM Mar 26, 2024 IST
|
Online Desk
Advertisement
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡ് കത്തി നശിച്ച നിലയിൽ. വടക്കഞ്ചേരി കുണ്ടുകാട് സ്ഥാപിച്ചിരുന്ന പ്രചരണ ബോർഡ് ഇന്ന് രാവിലെയാണ് കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം ആരാണ് ഇത് കത്തിച്ചതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ യുഡിഎഫ് പ്രവര്‍ത്തകര്‍ വടക്കാഞ്ചേരി പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.
Advertisement
Next Article