ഹേമാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി പ്രചരണത്തിന് തുടക്കം കുറിച്ച് രമ്യ ഹരിദാസ്
05:26 PM Oct 16, 2024 IST | Online Desk
Advertisement
തൃശൂർ: പാലക്കാട് ഹേമാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി പ്രചരണത്തിന് തുടക്കം കുറിച്ച് ചേലക്കര നിയോജകമണ്ഡലം യുഡിഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. തുടർന്ന് പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങികൊണ്ട് ചേലക്കര അന്തിമഹാകാളൻ കാവിലും, കാളിയാറോഡ് പള്ളിയിലും ദർശനം നടത്തി.
Advertisement
പിന്നീട് ചേലക്കരയിലെ സെന്റ് മേരീസ് ഫൊറോന പള്ളി, സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി, സെന്റ് ജോർജ് യാക്കോബായ പള്ളി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. കൂടാതെ കേരളത്തിലെ രാഷ്ട്രീയ ഭീഷ്മാചാര്യൻ ലീഡർ കെ. കരുണാകരന്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തുകയും ചേലക്കര നിയോജകമണ്ഡലത്തിലെ കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ മുതിർന്ന നേതാക്കളെ കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു.