തെറ്റുപറ്റിയെന്ന് രഞ്ജിത്ത് സമ്മതിക്കണം; ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു എന്നും ശ്രീലേഖ മിത്ര
12:02 PM Aug 24, 2024 IST
|
Online Desk
Advertisement
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു എന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. തെറ്റു പറ്റിയിട്ടുണ്ടെന്ന് സമ്മതിക്കാനുള്ള ആർജ്ജവം രഞ്ജിത്ത് കാണിക്കണം. കേസുമായി മുന്നോട്ടു പോകാൻ തയ്യാറാണ്. എന്നാൽ കേരളത്തിൽ നിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചാൽ മാത്രമേ അതിന് കഴിയൂ എന്നും ശ്രീലേഖ മിത്ര പറഞ്ഞു.
Advertisement
പാലേരി മാണിക്യം എന്ന സിനിമയിൽ അഭിനയിക്കാനായി വിളിച്ചുവരുത്തി തന്നോട് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറി എന്നാണ് ബംഗാളി നടിയായ ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്. രഞ്ജിത്ത് വിളിച്ചുവരുത്തിയ ശേഷം വളകളിൽ തൊടുന്ന ഭാവത്തിൽ കയ്യിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായും ശ്രീലേഖ പറഞ്ഞു. കഴുത്തിൽ സ്പർശിക്കാൻ ശ്രമിച്ചതോടെ മുറിയിൽ നിന്നും പുറത്തിറങ്ങി. ഇതേ തുടർന്ന് സിനിമയിൽ അഭിനയിക്കാതെ മടങ്ങി. ഇങ്ങനെയായിരുന്നു ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ.
Next Article