രണ്‍ജിത്ത് ശ്രീനിവാസന് വധക്കേസ്:ജഡ്ജിക്ക് സുരക്ഷ ശക്തമാക്കി
01:06 PM Jan 31, 2024 IST | Online Desk
Advertisement
ആലപ്പുഴ: ബി ജെ പി നേതാവ് രണ്‍ജിത്ത് ശ്രീനിവാസന് വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് പൊലീസ് സുരക്ഷ. മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജ് വി ജി ശ്രീദേവിക്കാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്. നിലവില്‍ ജഡ്ജിക്ക് എസ് ഐ അടക്കം 5 പൊലീസുകാരുടെ കാവലാണുള്ളത്.
Advertisement
സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ ജഡ്ജിക്കെതിരെ ഭീഷണികളുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്വാര്‍ട്ടേഴ്സില്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്.