രത്തൻ ടാറ്റയുടെ ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോർട്ട്
07:11 PM Oct 09, 2024 IST | Online Desk
Advertisement
മുംബൈ: ഇന്ത്യൻ വ്യവസായി രത്തൻ ടാറ്റയുടെ ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോർട്ട്. നിലവിൽ രത്തൻ ടാറ്റ മുംബൈയിലെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Advertisement
അതേസമയം രത്തൻ ടാറ്റയെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്തകൾ വന്നതിനു പിന്നാലെ തനിക്ക് കുഴപ്പമൊന്നും ഇല്ലെന്ന അദ്ദേഹത്തിന്റെ പേരിൽ തിങ്കളാഴ്‌ച വിശദീകരണ കുറിപ്പിറങ്ങിയിരുന്നു. തനിക്ക് പ്രത്യേകിച്ച് അസുഖമൊന്നും ഇല്ലെന്നും സ്ഥിരം ചെക്ക് അപ്പിനായി എത്തിയതാണ് എന്നുമാണ് രത്തൻ ടാറ്റ ഇതിൽ വ്യക്തമാക്കിയത്.