Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍ പുനരാരംഭിക്കും

12:05 PM Sep 17, 2024 IST | Online Desk
Advertisement

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍ പുനരാരംഭിക്കുംതിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍ പുനരാരംഭിക്കാനിരിക്കെ ആശങ്ക വേണ്ടെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. മുന്‍ഗണന വിഭാഗത്തില്‍ ഒരു കോടി 53 ലക്ഷം ആളുകളുണ്ട്. 45 ലക്ഷം ആളുകളാണ് മസ്റ്ററിങ് പൂര്‍ത്തിയാക്കിയത്. അംഗങ്ങളെല്ലാം നേരിട്ടെത്തി ഇ-പോസില്‍ വിരല്‍ പതിക്കണമെന്നും മന്ത്രി പറഞ്ഞു.

Advertisement

റേഷന്‍ കടകള്‍ക്ക് പുറമേ സ്‌കൂളുകളിലും അങ്കണവാടികളിലും മസ്റ്ററിങ്ങിന് സൗകര്യമൊരുക്കും. എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും മസ്റ്ററിംഗ് ഉണ്ടാകും. കിടപ്പ് രോഗികളുടെയും ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവരുടെയും വീട്ടില്‍ വന്ന് മസ്റ്ററിങ് നടത്തും. ഒക്ടോബര്‍ എട്ടിന് മസ്റ്ററിങ് പൂര്‍ത്തിയാക്കും.

15ാം തീയതിക്ക് മുന്‍പ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുകയാണ് ലക്ഷ്യം. അന്തിമ റിപ്പോര്‍ട്ട് ഒക്ടോബര്‍ ഒന്‍പതിന് താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് നല്‍കണം. മസ്റ്ററിങ് ചെയ്യേണ്ട ആകെ മഞ്ഞ കാര്‍ഡുകളിലെ അംഗങ്ങളുടെ എണ്ണം19,86,539, പിങ്ക് കാര്‍ഡുകളിലെ ആകെ അംഗങ്ങളുടെ എണ്ണം 1,34,00,584 എന്നിങ്ങനെയാണ്. മസ്റ്ററിംഗ് ചെയ്യേണ്ട മുന്‍ഗണനാ കാര്‍ഡിലെ ആകെ അംഗങ്ങളുടെ എണ്ണം1,53,87,123, മസ്റ്ററിംഗ് നടത്തിയ ആകെ അംഗങ്ങളുടെ എണ്ണം 45,87,207 എന്നിങ്ങനെയാണ്. മസ്റ്ററിങ് നടത്തിയ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളുടെ കണക്കുകള്‍; എവൈ കാര്‍ഡ് അംഗങ്ങളുടെ എണ്ണം 7, 54,058, പിഎച്ച്എച്ച് കാര്‍ഡ് അംഗങ്ങള്‍ 38,33.149 എന്നിങ്ങനെയാണ്.

Tags :
featuredkeralanews
Advertisement
Next Article