സെൽഫ് ഫിനാൻസിങ്ങ് കോളേജുകളിൽ മതിയായ യോഗ്യത നേടാത്ത അധ്യാപകരെ നിയമിക്കുന്നത് ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ നിലവാരം തകർക്കുന്നു: കെ.എസ്.യു
സ്വകാര്യ സാശ്രയ കോളേജുകളിൽ മതിയായ യോഗ്യത നേടാത്തവരെ ഡിപ്പാർട്ട്മെന്റ് തലവൻമാരായും,അധ്യാപകരായും നിയമിക്കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം തകർക്കുന്നുവെന്ന് കെ. എസ്. യു ജില്ല കമ്മിറ്റി. കണ്ണൂർ സർവ്വകലാശായിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന ഏകദേശം പതിനഞ്ചോളം സ്വകാര്യ സാശ്രയ ആട്സ് ആൻഡ് സയൻസ് കോളേജുകളിൽ ബി. ബി എ ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെൻ്റ്,ബി.ടി.ടി.എം,ബി.ബി.എ ഏവിയേഷൻ ആന്റ് ഹോസ്പിറ്റാലിറ്റി,ബി.ബി.എഎ എ എംഎന്നീ പുതു തലമുറ കോഴ്സുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടത്തിവരുന്നുണ്ട്. എന്നാൽ മേൽപ്പറഞ്ഞ പല കോളേജുകളിലും യൂ. ജീ. സി/കണ്ണൂർ യൂണിവേഴ്സിറ്റി അംഗീകരിച്ച മതിയായ യോഗ്യതയുള്ള അധ്യാപകരല്ല കോഴ്സുകൾ പഠിപ്പിക്കുന്നത് എന്ന ആശങ്ക വിദ്യാർഥി സമൂഹത്തിനുണ്ട്. മറ്റ് വിഷയങ്ങളിൽ പി ജിയുള്ള അധ്യാപകരാണ് ടൂറിസം പോലെ വൈദഗ്ദ്ധ്യം ആവശ്യമായ തൊഴിലധിഷ്ഠിതമായ ഒരു കോഴ്സ് പഠിപ്പിക്കുന്നത് എന്നത് തീർത്തും വിരോധഭാസമാണ്.
യൂണിവേഴ്സിറ്റി ടീച്ചേർസ് പ്രോഫൈലുകൾ അംഗീകരിക്കുംമ്പോൾ ആവശ്യത്തിന് യോഗ്യതയുള്ള അധ്യാപകർ അതാത് കോളേജുകളിൽ ഉണ്ടോയെന്ന് കൃത്യമായി പരിശോധിക്കേണ്ടതാണ്. യോഗ്യരായ അധ്യാപകരുടെ അഭാവത്തിൽ മറ്റ് പല വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ ടൂറിസം കോഴ്സുകൾ പഠിപ്പിക്കുന്നത് വഴി വളരെ കുറഞ്ഞ നിലവാരത്തിലുള്ള റിസൾട്ടാണ് മേൽപ്പറഞ്ഞ കോഴ്സുകൾക്ക് ഉണ്ടായിരിക്കുന്നത്.വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശത്തെ തന്നെ ചോദ്യം ചെയ്യുന്ന രീതീയിലേക്കാണ് ഇത്തരം നീക്കങ്ങൾ നയിക്കുന്നത്. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നത് വിദ്യാർത്ഥികളുടെ നിലവാരത്തെ തന്നെ ബാധിക്കും. ആയതിനാൽ ഈ വിഷയം അടിയന്തിര പ്രാധാന്യത്തോട്കൂടി പരിഗണിക്കുകയും, ശരിയായ രീതിയിൽ അന്വേഷണം നടത്തി കൃത്യമായി നടപടി ഉണ്ടാകണമെന്ന് കെ. എസ്. യു ജില്ല കമ്മിറ്റി അറിയിച്ചു. വിഷയം ഗൗരവമായി പരിഗണിച്ച് ഉചിതമായി നടപടി വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കെ. എസ്. യു ജില്ല പ്രസിഡന്റ് കണ്ണൂർ യൂണിവേഴ്സിറ്റി വെെസ് ചാൻസിലർക്ക് നിവേദനം സമർപ്പിച്ചു. വിഷയത്തിൽ ശരിയായ നടപടി ഉണ്ടാകയില്ല എങ്കിൽ ശക്തമായ പ്രതിഷേധ, സമര പരിപാടികളുമായി കെ. എസ്. യു മുന്നോട്ട് വരുമെന്നും ജില്ല പ്രസിഡന്റ് ജവാദ് പുത്തൂർ അറിയിച്ചു.