സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്
11:03 AM Sep 02, 2024 IST | Online Desk
Advertisement
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്. 200 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,500 രൂപയില്‍ താഴെ എത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 53,360 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് താഴ്ന്നത്. 6670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. കഴിഞ്ഞ മാസം 28നാണ് 53,720 രൂപയിലേക്ക് സ്വര്‍ണവില കുതിച്ചത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ സ്വര്‍ണവിലയില്‍ 360 രൂപയാണ് കുറഞ്ഞത്.
Advertisement