ആശ്വാസം! സ്വര്‍ണ വിലയില്‍ ഇടിവ്
10:35 AM Nov 09, 2024 IST | Online Desk
Advertisement
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ ഇടിവ്. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന് 58,200 രൂപയും, ഗ്രാമിന് 7,275 രൂപയുമാണ് ഇന്നത്തെ നിരക്ക്. സംസ്ഥാനത്ത് സ്വർണ്ണ വില ഇന്നലെ വർധിച്ചിരുന്നു. പവന് 680 രൂപയായിരുന്നു കൂടിയത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 58,280 രൂപയും, ഗ്രാമിന് 7,285 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5995 രൂപയിലെത്തി. അതെ സമയം വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 100 രുപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
Advertisement