കേരളത്തിനാശ്വാസം; ഇത്തവണ കാലവര്‍ഷം നേരത്തെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
07:08 PM Apr 15, 2024 IST
|
Online Desk
Advertisement
തിരുവനന്തപുരം: മേയ് പകുതിയോടെ കാലവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രാജ്യത്തിന്‍റെ മിക്കഭാഗങ്ങളിലും മണ്‍സൂണില്‍ സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കും. മണ്‍സൂണ്‍ മഴയുടെ ദീര്‍ഘകാല ശരാശരി ഇത്തവണ 106 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Advertisement
കേരളത്തിനാശ്വാസമായാണ് ഇത്തവണ മഴ നേരത്തെയെത്തുന്നത്. വടക്കുകിഴക്കന്‍, വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലൊഴികെ മറ്റിടങ്ങളിലാണ് കൂടുതല്‍ മഴ ലഭിക്കുക. ലാ നിന പ്രതിഭാസം കാരണം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മഴ ശക്തമാകും.
Next Article