Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മലബാറിലെ യാത്രക്കാർക്ക് ആശ്വാസം; ഷൊർണൂർ - കണ്ണൂർ എക്സ്പ്രസ്സ് ഇനി എല്ലാ ദിവസവും

11:17 AM Oct 26, 2024 IST | Online Desk
Advertisement

കണ്ണൂർ: മലബാർ മേഖലയിലെ ട്രെയിൻ യാത്രാക്കാർക്ക് ആശ്വാസമായി കണ്ണൂർ - ഷൊർണുർ - കണ്ണൂർ എക്സ്പ്രസിന്റെ സർവീസ് നീട്ടി. ഇത് കൂടാതെ ആഴ്ചയിൽ നാല് ദിവസം മാത്രമുണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കി. ജൂലൈയിൽ സർവീസ് അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ട്രെയിനാണ് ഘട്ടം ഘട്ടമായി സർവീസ് നീട്ടി നൽകി ഡിസംബർ 31 വരെയാക്കിയിരിക്കുന്നത്. നവംബർ ഒന്ന് മുതൽ ട്രെയിൻ എല്ലാ ദിവസവും ഓടിത്തുടങ്ങും. നിലവിൽ നാല് ദിവസം മാത്രമാണ് സർവീസ് ഉള്ളത്. ഇതോടെ യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ് പ്രാവർത്തികമാകുന്നത്. മലബാർ മേഖലയിലെ ട്രെയിൻ ദുരിതത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.

Advertisement

Tags :
keralanews
Advertisement
Next Article