Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കി: രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

12:23 PM Jul 02, 2024 IST | Online Desk
Advertisement

ന്യൂഡല്‍ഹി: പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കിയ ലോക്‌സഭ സ്പീക്കറുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സത്യത്തെ നീക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

Advertisement

'മോദിജിയുടെ ലോകത്ത് സത്യത്തെ ഇല്ലാതാക്കാന്‍ കഴിയും. എന്നാല്‍, സത്യത്തെ പുറന്തള്ളാന്‍ കഴിയില്ല എന്നത് യാഥാര്‍ഥ്യം. എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു, അതാണ് സത്യം. അവര്‍ക്ക് എത്ര വേണമെങ്കിലും നീക്കാന്‍ കഴിയും. സത്യം സത്യമാണ്' -രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.സ്പീക്കര്‍ നിഷ്പക്ഷമായി പെരുമാറണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് രാഹുലിന്റെ പ്രസംഗം മാത്രം നീക്കിയതെന്നും വേണുഗോപാല്‍ ചോദിച്ചു.

രാഹുലിന്റെ ഹിന്ദുക്കളുടെ പേരില്‍ അക്രമം നടക്കുന്നുവെന്ന പരാമര്‍ശവും ആര്‍.എസ്.എസിനെതിരായ പരാമര്‍ശവുമാണ് സഭാ രേഖകളില്‍ നിന്ന് ലോക്‌സഭ സ്പീക്കര്‍ നീക്കിയത്. വിദ്വേഷവും അക്രമവും പരത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാന്‍ ആവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമല്ല ഹിന്ദുക്കളെന്നും രാഹുല്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തെയും കടന്നാക്രമിച്ച പ്രസംഗമാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ ലോക്‌സഭയില്‍ നടത്തിയത്. വിദ്വേഷവും അക്രമവും പരത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാന്‍ ആവില്ലെന്നും മോദിയും ബി.ജെ.പിയുമല്ല ഹിന്ദുക്കളെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഹിന്ദു എന്ന് അവകാശപ്പെടുന്നവര്‍ 24 മണിക്കൂറും അക്രമത്തിലും വിദ്വേഷത്തിലും വ്യാപൃതരാകുന്നതെങ്ങനെയാണെന്നും രാഹുല്‍ ചോദിച്ചു.

രാഹുല്‍ നടത്തിയ വിമര്‍ശനത്തെ പ്രതിരോധിക്കാന്‍ മേദി രണ്ടുതവണ സഭയില്‍ എഴുന്നേറ്റ് നില്‍ക്കേണ്ടി വന്നു. വിഷയം ഗൗരവമാണെന്നും ഹിന്ദു സമുദായത്തെയാണ് അപമാനിച്ചതെന്നും മോദി ആരോപിച്ചു. ഹിന്ദുസമൂഹം ഒന്നടങ്കം അക്രമാസക്തരാണെന്ന് പറയുന്നത് ഗൗരവമേറിയ വിഷയമാണെന്ന് മോദി പറഞ്ഞു. എന്നാല്‍, താന്‍ സംസാരിച്ചത് ഭാരതീയ ജനതാ പാര്‍ട്ടിയെ കുറിച്ചാണെന്നും രാഷ്ട്രീയ സ്വയംസേവക് സംഘും ബി.ജെ.പിയും മൊത്തം ഹിന്ദു സമുദായമല്ലെന്നും രാഹുല്‍ തിരിച്ചടിച്ചു.

ശിവന്റെ ചിത്രം ഉയര്‍ത്തിക്കാട്ടി നിര്‍ഭയത്വവും അഹിംസയുമാണ് ശിവന്‍ പഠിപ്പിച്ചതെന്ന് പറഞ്ഞാണ് രാഹുല്‍ പ്രസംഗം തുടങ്ങിയത്. കഴുത്തിലുള്ള സര്‍പ്പം നിര്‍ഭയത്വത്തിന്റെയും ഇടതുകൈയിലുള്ള ത്രിശൂലം അഹിംസയുടെയും നിദര്‍ശനമാണ്. എന്നാല്‍, ഹിന്ദുവെന്ന് പറയുന്നവര്‍ ഹിംസയെയും വിദ്വേഷത്തെയും വ്യാജങ്ങളെയും കുറിച്ച് മാത്രം സംസാരിക്കുന്നുവെങ്കില്‍ നിങ്ങള്‍ ഹിന്ദുക്കളല്ല എന്ന് ബി.ജെ.പി അംഗങ്ങളെ നോക്കി രാഹുല്‍ പറഞ്ഞു. ഹിംസയുടെ ആളുകളായതു കൊണ്ടാണ് ബി.ജെ.പി ത്രിശൂലം വലതുകൈയില്‍ പിടിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Advertisement
Next Article