Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഉമ നെല്ലിന് വിളവു കൂട്ടാൻ റിമോട്ട് സെൻസിങ്ങ് സാങ്കേതികവിദ്യ

11:37 PM Jan 09, 2024 IST | Veekshanam
Advertisement

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെയും (കുഫോസ് - KUFOS) കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെയും (സി .ഡബ്ലിയു. ആർ .ഡി. എം - CWRDM) ഗവേഷകർ, ബഹിരാകാശ സാങ്കേതികവിദ്യയായ ‘റിമോട്ട് സെൻസിങ്ങ് ഉപയോഗിച്ച് മലയാളികളുടെ പ്രിയപ്പെട്ട നെല്ലിനമായ ‘ഉമ’’യ്ക്കൊരു സ്പെക്ട്രൽ ലൈബ്രറി വികസിപ്പിച്ചു. ഉമ നെല്ലിനത്തിൻ്റെ കൃഷിയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ നിരീക്ഷണത്തിലും പരിപാലനത്തിലും വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ലൈബ്രറിയുടെ വികസനം സഹായിക്കും. കൃഷിച്ചിലവും ജോലിഭാരവും വിപുലമായ ഫീൽഡ് വർക്കും കുറയ്ക്കാൻ ഇത് സഹായകരമാകും.നെൽച്ചെടിയുടെ വളർച്ച, രോഗബാധ, പാടത്തെ ജലലഭ്യത ,നെല്ലിൻ്റെ വിളവിന്റെ അളവ് എന്നിവ മുൻകൂട്ടി കണ്ടെത്താനും ആവശ്യമായ ഇടപെടലുകളും പ്രതിവിധികളും ചെയ്യാനും അതുവഴി കൃഷിച്ചെലവ് വലിയതോതിൽ കുറയ്ക്കാനും ഇതുകൊണ്ട് കഴിയും.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നൽകിയ 83. 5 ലക്ഷം രൂപയുടെ സഹായത്തോടെ നടത്തിയ ഗവേഷണപദ്ധതിയ്ക്ക് കുഫോസിൽ നിന്ന് ഡോ.ഗിരീഷ് ഗോപിനാഥും ,സി .ഡബ്ലിയു. ആർ .ഡി. എം - ലെ ഡോ.യു.സുരേന്ദ്രനും നേതൃത്വം നൽകി.വയനാട് ,മലപ്പുറം ,കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ പാടങ്ങളിൽ 2015 മുതൽ നടത്തിയ ഗവേഷണത്തിൻ്റെ ശീർഷകം “ Development of spectral library for hyperspectral data with special emphasis on paddy “ എന്നായിരുന്നു.

Advertisement

ഉരുണ്ട ആകൃതിയും പശിമയുമുള്ള ഉമയെന്ന ‘ ഉണ്ടമട്ടയരി ‘ 1998 ൽ കേരള കാർഷിക സർവകലാശാലയുടെ മങ്കൊമ്പ് പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ നിന്നു പുറത്തിറങ്ങിയതാണ്.അന്നു മുതൽ കുട്ടനാട്ടിലെ കർഷകർക്കും കേരളത്തിലെ ഉപഭോക്താക്കൾക്കും ഇടയിൽ ഇത് ജനപ്രിയമായി തുടരുന്നുണ്ട്.മികച്ച ഉൽപാദനക്ഷമതയും രോഗപ്രതിരോധശേഷിയും സമ്മർദ്ദാവസ്ഥകളെ അതിജീവിക്കാനുള്ള ശേഷിയുമൊക്കെ ചേർന്ന ഉമയെ കുട്ടനാട് ഏറ്റെടുക്കുകയായിരുന്നു. നല്ല മണവും രുചിയും ഉള്ള ഉമയുടെ മലയാളിയുടെ ഊൺമേശകളും കീഴടക്കി കഴിഞ്ഞിരിക്കുന്നു. അങ്ങനെ കേരളത്തിൽ ഏറ്റവും അധികം കൃഷി ചെയ്യുന്ന നെല്ലിനമായി ഉമ മാറിയിട്ടുമുണ്ട്. കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ടു വരുന്ന വെള്ളപ്പൊക്കത്തയും കടുത്ത വേനലിനെയും ജലദൗർലഭ്യത്തെയുമൊക്കെ നേരിട്ടു തന്നെയാണ് ഉമ മലയാളിയുടെ സ്വന്തം അന്നമായി തുടരുന്നത്.
ഉമ അരിയുടെ സ്പെക്ട്രൽ ലൈബ്രറി വികസിപ്പിച്ചെടുക്കാൻ സാധ്യമായത് സുപ്രധാനമായ നേട്ടമാണെന്ന് കുഫോസ് പറയുന്നു.

Advertisement
Next Article