For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കേരള ഹൗസിൽ നിന്നും സംഘടനയുടെ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്ത നടപടി അപലപനീയം - യുടിഇഎഫ്

07:14 AM Sep 16, 2023 IST | Veekshanam
കേരള ഹൗസിൽ നിന്നും സംഘടനയുടെ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്ത നടപടി അപലപനീയം   യുടിഇഎഫ്
Advertisement

തിരുവനന്തപുരം: ന്യൂഡൽഹിയിലെ കേരള ഹൗസിൽ കേരള എൻജിഒ അസോസിയേഷൻ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് നീക്കം ചെയ്ത നടപടി അപലപനീയമാണെന്ന് യുടിഇഎഫ് സംസ്ഥാന ചെയർമാൻ ചവറ ജയകുമാറും ജനറൽ കൺവീനർ സിബി മുഹമ്മദും പറഞ്ഞു.

Advertisement

പുതുപ്പള്ളിയിൽ നിന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മൻ എംഎൽഎക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ടായിരുന്നു ബോർഡ് സ്ഥാപിച്ചിരുന്നത്.എന്നാൽ മുഖ്യമന്ത്രി എത്തുന്നതിനാൽ ബോർഡ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നിയമസഭയിലേക്ക് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്ക് അഭിവാദ്യം അർപ്പിക്കുന്നത് എല്ലാ സർവീസ് സംഘടനകളും ചെയ്യുന്നതാണ്. എന്നാൽ ജനാധിപത്യ പരമായ അവകാശങ്ങളെ പോലും നിഷേധിക്കുന്ന നടപടിയാണ് കേരള സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

സർക്കാർ ജീവനക്കാരുടെ മേഖലയിൽ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിന് പുറമേ സംഘടനാ സ്വാതന്ത്ര്യത്തെയും അട്ടിമറിക്കുകയാണ്. മൂന്നുവർഷമായി ക്ഷാമബത്ത അനുവദിക്കാത്തതിൽ ജീവനക്കാരുടെ ഇടയിൽ വലിയ അമർഷം ആളിപ്പടരുകയാണ്. ലീവ് സറണ്ടർ മരവിപ്പിച്ചതും ശമ്പള പരിഷ്കരണത്തിന്റെ കുടിശിക നിഷേധിച്ചതും എല്ലാം സർക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിന് വഴി തെളിച്ചിരിക്കുകയാണ്.

ജനാധിപത്യ പരമായി പ്രവർത്തിക്കുന്ന സർവീസ് സംഘടനകളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമായി ഈ സംഭവത്തെ കാണണമെന്ന് സംഘടന നേതാക്കൾ അറിയിച്ചു. ഇതിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു

Tags :
Author Image

Veekshanam

View all posts

Advertisement

.