Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സുരക്ഷാ കമ്മീഷൻ പുനഃസംഘടന:
നടപടി പുരോഗമിക്കുന്നെന്ന് മുഖ്യമന്ത്രി

06:11 PM Oct 15, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: സുരക്ഷാ കമ്മീഷൻ പുനഃസംഘടന നടപടി പുരോഗമിക്കുന്നെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരള പൊലീസ് ആക്ട് സെക്ഷന്‍ 24 പ്രകാരം രൂപീകരിക്കുന്ന സംസ്ഥാന സുരക്ഷാ കമ്മീഷന്‍റെ കാലാവധി 5 വര്‍ഷമാണ്. ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രിയെന്ന നിലയ്ക്ക് മുഖ്യമന്ത്രിയാണ് കമ്മീഷന്‍റെ ചെയര്‍മാന്‍. നിയമമന്ത്രി, പ്രതിപക്ഷ നേതാവ്, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നാമനിര്‍ദ്ദേശം ചെയ്യുന്ന വിരമിച്ച ഹൈക്കോടതി ജഡ്ജി എന്നീ അംഗങ്ങള്‍ക്കു പുറമെ ചീഫ് സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നീ എക്‌സ്-ഒഫീഷ്യോ അംഗങ്ങളും ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന 3 അനൗദ്യോഗിക അംഗങ്ങളും ഉള്‍പ്പെട്ടതാണ് സംസ്ഥാന സുരക്ഷാ കമ്മീഷന്‍. കാലാവധി അവസാനിച്ച സാഹചര്യത്തില്‍ കമ്മീഷന്‍ പുനഃസംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി.

Advertisement

Tags :
kerala
Advertisement
Next Article