Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എറണാകുളം ജില്ലയിൽ പനി പടരുന്നുവെന്ന് റിപ്പോർട്ട്

10:48 AM Jun 21, 2024 IST | Online Desk
Advertisement

കൊച്ചി: എറണാകുളം ജില്ലയിൽ പനി വ്യാപിക്കുന്നതായി റിപ്പോർട്ട്. എലിപ്പനി, ഡങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നതും ആരോഗ്യവകുപ്പിന്റെ ആശങ്കയിലാക്കുന്നു. ജൂണിൽ ഇതുവരെ 9550-ഓളം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. മഴക്കാല സാഹചര്യവും വില്ലനാകുന്നതായി ആരോഗ്യവകുപ്പ് പറയുന്നു. നിലവിൽ 500 ലധികം പേരാണ് ദിവസവും ചികിത്സ തേടുന്നത്.

Advertisement

മെയ് മാസം പ്രതിദിനം 300 പേരാണ് ചികിത്സ തേടിയിരുന്നത്. മുൻ വർഷങ്ങളിലേതിനേക്കാൾ കൂടുതൽ പനിയാണ് ഇത്തവണ കൊച്ചിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ മാസം ഇതുവരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ 9550 പേരാണ് ചികിത്സ തേടിയെത്തിയത്. ജില്ലയിൽ ഇതുവരെ 28 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഗ്രാമപ്രദേശങ്ങളിലാണ് പനി കൂടുതലായി പടരുന്നത്.

Tags :
keralanews
Advertisement
Next Article