Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വിപണിവിപുലീകരണലക്ഷ്യത്തോടെ ഇന്ത്യൻ പ്രതിനിധി സംഘ സന്ദർശനം സാർത്ഥകം !

09:50 PM Sep 10, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈറ്റ് സിറ്റി : ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഭക്ഷ്യ മേഖലയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനായി വ്യാപാര പ്രമോഷൻ പരമ്പര കുവൈത്ത് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ചു.ഫുഡ് ആൻഡ് ബിവറേജസ് (എഫ് ആൻഡ് ബി) മേഖലയിലെ ബയർ സെല്ലർ മീറ്റ് ട്രേഡ് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുമായി (ടിപിസിഐ) സഹകരിച്ച് 2024 സെപ്റ്റംബർ 8-ന് കുവൈറ്റിലെ ഗ്രാൻഡ് മജസ്റ്റിക് ഹോട്ടലിൽ സംഘടിപ്പിച്ചതായി വീക്ഷണം ഓൺലൈൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ് (എഫ്ഐഇഒ), കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (കെസിസിഐ) എന്നിവയുമായി ചേർന്ന് ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിൽ സെപ്തംബർ 9-ന് ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങളുടെ ഒരു ബയർ-സെല്ലർ മീറ്റ് സംഘടിപ്പിക്കുകയുണ്ടായി. കുവൈറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ടറി എക്സിബിഷൻ ഹാളിൽ 30 പ്രമുഖ ഇന്ത്യൻ കമ്പനികളുടെ പ്രതിനിധി സംഘം ഭക്ഷ്യ-കാർഷിക ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി പ്രദർശിപ്പിച്ചു.

ഇന്ത്യൻ ഭക്ഷ്യ-കാർഷിക സംസ്‌കരണ വ്യവസായങ്ങളുടെ അത്യാധുനിക സാങ്കേതികവിദ്യകൾ പ്രകടമാക്കുന്ന ഓഫറുകൾ ക്കു പുറമെ മില്ലറ്റിൽ നിന്ന് ഉരുത്തിരിഞ്ഞ മൂല്യവർധിത ഉൽപ്പന്നങ്ങൾ, ഭക്ഷ്യ സംസ്‌കരണത്തിലും സുസ്ഥിര പാക്കേജിംഗിലും ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ, ജൈവകൃഷി, ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ, ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവയും എക്‌സ്‌പോയിൽ ഉൾപ്പെട്ടിരുന്നു . ആഗോള ഭക്ഷ്യ വ്യവസായത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനവും പ്രകടമാവുന്നതായിരുന്നു ഈ പ്രദർശനം. ഇന്ത്യ - കുവൈറ്റ് സഹകരണങ്ങളുടെ പ്രാധാന്യം സൂചിപ്പിക്കുന്ന രണ്ട് പരിപാടികളും കുവൈറ്റിലെ ബഹു. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. കെ സി സി ഐ യിലെ ഉദ്ഘാടന ചടങ്ങിൽ കെസിസിഐ അസി. ഡയറക്ടർ ജനറൽ ഇമാദ് അൽ സായിദ്, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (പിഎഎഫ്എൻ) ഡയറക്ടർ ജനറൽ ഡോ റീം അൽഫുലൈജ് എന്നിവർ പങ്കെടുത്തു. പബ്ലിക് അതോറിറ്റി ഓഫ് അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ്, വാണിജ്യ ബാങ്കുകൾ, പത്ര, ഇലക്ട്രോണിക് മാധ്യമപ്രതിനിധികളും സന്നിഹിതരായിരുന്നു.

കുവൈറ്റിൽ നിന്നുള്ള പ്രമുഖ ഇറക്കുമതിക്കാർ, ഹൈപ്പർമാർക്കറ്റുകൾ, നിർമ്മാണ വ്യവസായങ്ങൾ എന്നിവയുമായി സന്ദർശക പ്രതിനിധികൾ ഉൽപ്പാദനക്ഷമമായ ഇടപാടുകാരുമായി മീറ്റിംഗുകളിൽ ഏർപ്പെട്ടു. ഇന്ത്യൻ ബിസിനസ് പ്രൊഫഷണൽസ് കൗൺസിൽ (ഐ ബി പി സി ) ഇന്ത്യൻ എംബസിയുമായി സഹകരിച്ച് 2024 സെപ്റ്റംബർ 9 ന് കുവൈറ്റിലെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ ഒരു ബിസിനസ് നെറ്റ്‌വർക്കിംഗ് സെഷനും സംഘടിപ്പി ച്ചിരുന്നു. ഇത് ഇന്ത്യൻ കമ്പനികൾക്ക് ഇടപാടുകാരുമായി മീറ്റിംഗുകൾ നടത്താൻ കൂടുതൽ പ്രയോജനകരമായി. സുഗന്ധവ്യഞ്ജനങ്ങൾ, പാൽ, പയർവർഗ്ഗങ്ങൾ, തേയില, കരിമ്പ്, ഗോതമ്പ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉത്പാദകരാണ് ഇന്ത്യ. ആഗോള കയറ്റുമതിയിൽ അരി, പഞ്ചസാര, ഫ്രഷ് പച്ചക്കറികൾ,പഴങ്ങൾ സമുദ്രോത്പന്നങ്ങൾ , സുഗന്ധവ്യഞ്ജനങ്ങൾ, മാംസം, ബസുമതി അരി, കാപ്പി(വറുക്കാത്തത്), ഫ്രോസൺ ചെമ്മീൻ, കൊഞ്ച്, കശുവണ്ടി, പരിപ്പ്, ഉള്ളി മുതലായവ എന്നിവയും ഉൾപ്പെടുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ കുവൈറ്റിലേക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതി 2.0 ബില്യൺ ഡോളർ കവിഞ്ഞു, അതേസമയം ഭക്ഷണം, കാർഷിക കയറ്റുമതി ഏകദേശം 350 മില്യൺ യുഎസ് ഡോളറാണ്. 2022 ൽ 866 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2027 ൽ 1,274 ബില്യൺ യുഎസ് ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു.

Advertisement
Next Article