തുരങ്ക ദുരന്തം: രക്ഷാ പ്രവർത്തനത്തിനു വിദേശ സംഘവും
12:35 PM Nov 20, 2023 IST
|
ലേഖകന്‍
Advertisement
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം ഇന്നും ഫലം കണ്ടില്ല. ഇന്റർനാഷണൽ ടണലിംഗ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡന്റ് അർനോൾഡ് ഡിക്സും രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നുണ്ട്. രക്ഷാപ്രവർത്തനം ഒമ്പതാം ദിവസത്തിലേക്ക് കടന്നതോടെ ഇനി ഒട്ടും വൈകരുതെന്ന നിലപാടിലാണ് അധികൃതർ. അതേ സമയം തൊഴിലാളികളുടെ കുടുംബാംഗങ്ങൾ നിരാശയിലും ഭീതിയിലുമാണ്.
Advertisement
'ഞങ്ങൾ ആ തൊഴിലാളികളെ പുറത്തെത്തിക്കാൻ പോകുകയാണ്. വലിയ ജോലിയാണ് ഇവിടെ നടക്കുന്നത്. ഞങ്ങളുടെ മുഴുവൻ ടീമും ഇവിടെയുണ്ട്. ഇതുവരെ രക്ഷപ്പെട്ടവരും രക്ഷപ്പെടുത്തുന്നവരും സുരക്ഷിതരാണ്', അർനോൾഡ് ഡിക്സ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
Next Article