മാസപ്പടി ചോദ്യത്തിൽ നീരസം; മൈക്ക് ഓഫാക്കി മുഖ്യമന്ത്രി
12:32 PM Apr 16, 2024 IST
|
Online Desk
Advertisement
മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി ആരാഞ്ഞപ്പോൾ നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാസപ്പടി കേസിൽ ഇ ഡി യുടെ ചോദ്യം ചെയ്യൽ മകൾ വീണ വിജയനിലേക്ക് എത്തുമോയെന്ന ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകാതിരുന്നത്. ‘‘ആ ഭയം നിങ്ങൾക്കുണ്ടെങ്കിൽ ആ തോന്നലുമായി നിങ്ങൾ നടക്ക്. ബാക്കി നമുക്ക് പിന്നീട് പറയാം’’ എന്നായിരുന്നു പിണറായി വിജയൻറെ പ്രതികരണം. ഇത് പറഞ്ഞതിന് ശേഷം മൈക്ക് ഓഫാക്കി വാർത്താസമ്മേളനം അവസാനിപ്പിച്ച് പോവുകയായിരുന്നു മുഖ്യമന്ത്രി.
Advertisement
Next Article