For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

യുപിഐ നികുതി അടയ്ക്കുന്നതിനുള്ള പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്

01:15 PM Aug 08, 2024 IST | Online Desk
യുപിഐ നികുതി അടയ്ക്കുന്നതിനുള്ള പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്
Advertisement

മുംബൈ: നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി ഒരു ലക്ഷത്തില്‍ നിന്നും നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതോടെ ഉയര്‍ന്ന നികുതി ബാധ്യത ഇല്ലാതെ വേഗത്തില്‍ പണം അടയ്ക്കാന്‍ നികുതിദായകരെ സഹായിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. പണവായ്പ നയ അവലോകന യോഗത്തിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം.

Advertisement

നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ നിയമ പ്രകാരം, ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് നികുതി വേണമായിരുന്നു. ഇതാണ് ആർബിഐ അഞ്ച് ലക്ഷമാക്കി ഉയർത്തിയിരിക്കുന്നത്. ഉയർന്ന ഇടപാട് പരിധിക്ക് പുറമേ, ആർബിഐ 'ഡെലിഗേറ്റഡ് പേയ്‌മെൻ്റുകൾ' എന്ന പുതിയ യുപിഐ ഫീച്ചർ അവതരിപ്പിച്ചു. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്നും ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു . ഇതോടൊപ്പം, ഡിജിറ്റൽ വായ്പാ ഇക്കോസിസ്റ്റം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി നടപടികളും ആർബിഐ വെളിപ്പെടുത്തി.

Tags :
Author Image

Online Desk

View all posts

Advertisement

.