Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഭാരത് ന്യായ് യാത്രയുടെ പേരിൽ മാറ്റം വരുത്തി; ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി പരിഷ്‌കരിച്ചു

05:47 PM Jan 04, 2024 IST | Veekshanam
Advertisement

ന്യൂഡൽഹി: ഭാരത് ന്യായ് യാത്രയുടെ പേരിൽ മാറ്റം വരുത്തി. രാഹുൽ ഗാന്ധി നടത്താനിരിക്കുന്ന ഭാരത് ന്യായ് യാത്രയുടെ പേരിൽ ഭാരത് ജോഡോ ഉൾപ്പെടുത്തി ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി പരിഷ്‌കരിച്ചു. പര്യടനം നടത്തേണ്ട സംസ്ഥാനങ്ങളുടെ എണ്ണവും കൂട്ടി. 14 സംസ്ഥാനങ്ങളിലായിരുന്നു പര്യടനം നടത്താനിരുന്നത്. എന്നാൽ അത് 15 സംസ്ഥാനങ്ങളാക്കി മാറ്റിയിട്ടുണ്ട്. അരുണാചൽ പ്രദേശ് ആണ് പുതുതായി ഉൾപ്പെടുത്തിയ സംസ്ഥാനം. 110 ജില്ലകൾ, 100 ലോക്സഭാ സീറ്റുകൾ, 337 നിയമസഭാ സീറ്റുകൾ എന്നിവിടങ്ങളിലാണ് യാത്ര. മൊത്തം സഞ്ചരിക്കേണ്ട ദൂരം 6,200 കിലോമീറ്ററിൽ നിന്ന് 6,700 കിലോമീറ്ററായി ഉയർത്തി.

Advertisement

ഈ മാസം 14-നാണ് ഭാരത് ന്യായ് യാത്ര
മണിപ്പൂരിലെ ഇംഫാലിൽ നിന്ന് യാത്ര ആരംഭിക്കുന്നത്. മണിപ്പൂരിൽ നിന്നും ആരംഭിച്ച് 15 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര മുംബൈയിലാണ് അവസാനിക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. മണിപ്പൂർ, നാഗാലാന്റ്, അസം, മേഘാലയ, പശ്ചിമബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും.

Tags :
featured
Advertisement
Next Article