Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കുടുംബ ബഡ്‌ജറ്റിന്റെ താളം തെറ്റിച്ചു അരി വില വീണ്ടും കുതിക്കുന്നു

04:34 PM Feb 01, 2024 IST | veekshanam
Advertisement
Advertisement

കുടുംബ ബഡ്‌ജറ്റിന്റെ താളം തെറ്റിച്ചു അരി വില വീണ്ടും കുതിക്കുന്നു. അരിയുടെ വിലയില്‍ എട്ട് രൂപ വരെയാണ് കിലോയ്ക്ക് വർദ്ധിച്ചിരിക്കുന്നത്. ജയ അരി കിലോയ്ക്ക് 48നും 52നും ഇടയിലാണ് ചില്ലറ വില. മട്ട അരി 47 നും 50നും ഇടയിലും.

അതേസമയം, ആന്ധ്രയില്‍ നിന്നുള്ള അരി വരവ് കുറഞ്ഞതാണ് വില വർദ്ധിക്കാൻ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. വെളുത്തുള്ളിക്കും വില വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. നിലവില്‍ 280നും 300നും ഇടയിലാണ് വില. കഴിഞ്ഞ മാസം പകുതി വരെ വില 150 രൂപയില്‍ താഴെയായിരുന്നു.

Tags :
Business
Advertisement
Next Article