For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പ്രവാസി സാഹിത്യോത്സവ് : കുവൈത്ത് സിറ്റി സോണിന് കിരീടം

പ്രവാസി സാഹിത്യോത്സവ്   കുവൈത്ത് സിറ്റി സോണിന് കിരീടം
Advertisement

കുവൈറ്റ് സിറ്റി : രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദി പതിനാലാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിൽ കുവൈത്ത് സിറ്റി സോണിന് കലാ കിരീടം. ദഫ്മുട്ട്, ഖവാലി, സംഘഗാനം, മാപ്പിളപ്പാട്ട്, മദ്ഹ്ഗാനം, പ്രസംഗം, പ്രബന്ധരചന, കഥ-കവിതാരചന, മാഗസിൻ ഡിസൈനിംഗ് തുടങ്ങിയ 59 ഇന മത്സരങ്ങളിൽ കുവൈത്തിലെ അഞ്ചു സോണുകളിൽ നിന്നായി നാന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു. ഫാമിലി, യൂനിറ്റ്, സെക്ടർ മത്സരങ്ങൾക്ക് ശേഷം സോൺ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ പ്രതിഭകളാണ് ഖൈത്താനിൽ 3 വേദികളിലായി നടന്ന നാഷനൽ സാഹിത്യോത്സവിൽ മാറ്റുരച്ചത്. ഫർവാനിയ സോൺ ഫസ്റ്റ് റണ്ണറപ്പും, ജലീബ് സോൺ സെകന്റ് റണ്ണറപ്പും ട്രോഫി നേടി. കലാപ്രതിഭയായി നവീൻ ബദറുദ്ദീൻ (ജലീബ്), സർഗപ്രതിഭയായി അൻസില സവാദ് (ജഹ്റ) എന്നിവരെ തെരെഞ്ഞെടുത്തു.

Advertisement


സാംസ്കാരിക സമ്മേളനം അലവി സഖാഫി തെഞ്ചേരിയുടെ അധ്യക്ഷതയിൽ അഹമ്മദ് കെ മാണിയൂർ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ഇന്ത്യ സെക്രട്ടറി ജഅഫർ സ്വാദിഖ് സി എൻ സാംസ്കാരിക പ്രഭാഷണം നടത്തി. മൽസരങ്ങളും സ്വാർത്ഥതയും കൊടികുത്തുന്ന ആധുനിക ലോകത്ത് പരസ്പ്പരം ഉൾക്കൊള്ളാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുക എന്നത് അതീവ പ്രാധാന്യം ഉണ്ടെന്നും അത് കഴിഞ്ഞ കുറേ കാലങ്ങളിലായ് സാഹിത്യോത്സവിലൂടെ സാധ്യമാക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ധഹം പറഞ്ഞു. യുജിസി നെറ്റ് പരീക്ഷയിൽ വിജയം നേടിയ മുൻ ആർ എസ് സി സെക്രട്ടറി സലീം മാസ്റ്ററെ അനുമോദിച്ചു. ഷിഫ അൽജസീറ ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് അസീം സേട്ട് സുലൈമാൻ, അബ്ദുല്ല വടകര, സത്താർ ക്ലാസിക്ക്, ഹാരിസ് പുറത്തീൽ, അൻവർ ബലക്കാട്, ശിഹാബ് വാരം തുടങ്ങിയവർ സംബന്ധിച്ചു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.