Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വീണ്ടുമുയര്‍ന്ന് സ്വര്‍ണവില; പവന് 280 രൂപ വർധിച്ചു

12:47 PM Aug 24, 2024 IST | Online Desk
Advertisement

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയർന്നു. പവന് 280 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,560 രൂപ ആയി വർധിച്ചു. ഗ്രാമിന് 35 രൂപയുടെ വർധനവുണ്ടായിട്ടുണ്ട്, പുതിയ നിരക്ക് പ്രകാരം ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6,695 രൂപയായി. യു.എസ് ഫെഡ് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന സൂചന നൽകിയത് സ്വർണ്ണത്തിന്റെ വില വർധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 91.60 രൂപയാണ് വില. 8 ഗ്രാമിന് 732.80 രൂപ,10 ഗ്രാമിന് 916 രൂപ,100 ഗ്രാമിന് 9,160 രൂപ, ഒരു കിലോഗ്രാമിന് 91,600 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കുറഞ്ഞിരിക്കുന്നത്.

Advertisement

Tags :
Business
Advertisement
Next Article