200 കാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് റിയാദ് മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ.
റിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയു ടെ 19 ാം വാര്ഷികത്തോടനുബന്ധിച്ച് മലാസ് ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ ഓഡിറേറാറിയത്തിൽ സംഘടിപ്പിച്ച 'മൈത്രി കേരളീയം 2024' പരിപാടിയിൽ 200 കാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. കേരളപ്പിറവി ദിനാഘോഷവും വാര്ഷികാഘോഷ പരിപാടിയും എൻ .കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു.
മൈത്രി വാർഷീകാഘോഷത്തോടനുബന്ധിച്ച് നടന്ന ഉജ്ജ്വല സമ്മേളനം, വർണ്ണാഭമായ ഘോഷയാത്ര, വൈവിധ്യമാർന്ന താളമേളങ്ങൾ , കേരളത്തിന്റെ സംസ്കാരവും പൈതൃകവും വിളംബരം ചെയ്യുന്ന കേരളീയം ന്യത്താവിഷ്കാരം, ന്യത്ത ന്യത്യങ്ങൾ , ഗാന സന്ധ്യ കൂടാതെ അറബിക് മ്യൂസിക്ക് ബാന്റ് എന്നിവ കാണികൾക്ക് വിസ്മയകരമായ ഒരു അനുഭവമായി മാറി.
പ്രവാസ ലോകത്ത് ജീവിക്കുന്ന സഹോദരന്മാരുടെ മാനസികമായിട്ടുള്ള സൗഹ്യദം,ഐക്യം, സാഹോദര്യ സ്നേഹം, പരസ്പ്പര വിശ്വാസം സഹകരണത്തിനധിഷ്ഠിതമായ യോജിച്ച പ്രവർത്തനം, കേരളത്തിന് നഷ്ടപ്പെട്ട മൂല്യങ്ങൾ കാണണമെന്നുണ്ടെങ്കിൽ പ്രവാസ ലോകത്ത് നമുക്ക് ബോധ്യപ്പെടുമെന്ന് എം.കെ പ്രേമചന്ദ്രൻ എം.പി.
ഇവിടെ ജാതിമത ഭേദങ്ങൾ, കക്ഷി രാഷ്ട്രീയ മുന്നണി വ്യത്യാസങ്ങൾ, വിവാദങ്ങളോ തർക്കങ്ങളോ ഇല്ല. എല്ലാവരും അവരവരുടെ ജോലി നിർവ്വഹിക്കുമ്പോഴും സമൂഹത്തിന്റെ നന്മക്കായി പ്രവർത്തിക്കാൻ , ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേത്യത്വം കൊടുക്കാൻ അവർ കാണിക്കുന്ന ജാഗ്രത, താത്പര്യം, ജനിച്ചു വളർന്ന കേരളക്കരയോടുമുള്ള ആഭിമുഖ്യം, പ്രവാസലോകത്തെ നാടിന്റെ പുരോഗതിക്കും നന്മക്കും വേണ്ടിയിട്ടുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ അവർ കാണിക്കുന്ന താത്പര്യം ഇതൊക്കെ എത്രമാത്രം വിശദീകരിച്ചാലും മതിയാകില്ല. ആ ഒരു വലിയ സാംസ്കാരിക ബോധ്യമാണ് സൗദി അറേബ്യയിലെ റിയാദിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞതെന്നും എം.പി പറഞ്ഞു.
പ്രസിഡന്റ് റഹ്മാൻ മുനമ്പത്ത് അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക പരിപാടിയിൽ മൈത്രി അഡ്വൈസറി ബോർഡ് ചെയർമാനും പ്രോഗ്രാം കൺവീനറുമായ ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രസഗം നടത്തി. മൈത്രി രക്ഷാധികാരി ശിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണം നിർവഹിച്ചു.
ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റി യുമായ ഡോ: പുനലൂർ സോമരാജൻ , യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ നസീർ വെളിയിൽ, ഡോ: പോൾ തോമസ് എന്നിവർ സംസാരിച്ചു.
റിയാദിലെ സാമൂഹിക സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ, വ്യാവസായിക, മാധ്യമ മേഖലകളിലെ പ്രമുഖരായ അബ്ദുള്ള വല്ലാഞ്ചിറ (പ്രസിഡന്റ് ഒഐസിസി), സുരേഷ് കണ്ണപുരം (സെക്രട്ടറി കേളി) , സി.പി മുസ്തഫ (പ്രസിഡന്റ് കെ എം സി സി ), സുധീർ കുമ്മിൾ (നവോദയ), വി.ജെ നസ്റുദ്ദീൻ (പ്രസിഡന്റ് റിയാദ് ഇന്ത്യൻ മീഡിയ ഫോറം), ഷഹനാസ് അബ്ദുൽ ജലീൽ (ചെയർപേഴ്സൺ, ഇന്റര്നാഷണൽ ഇന്ത്യൻ സ്കൂൾ റിയാദ്), സംഗീത അനൂപ് (പ്രിന്സിപ്പാൾ,ഡൂണ്സ് ഇന്റർനാഷണൽ സ്കൂൾ) മജീദ് ചിങ്ങോലി, മുഹമ്മദ് കുഞ്ഞ് സിദ്ധീഖ് ലിയോടെക്, ഡോ: ഗീത പ്രേമചന്ദ്രൻ , ബാലു കുട്ടൻ , നസീർ ഖാൻ , നാസർ ലെയ്സ്, അസീസ് വള്ളികുന്നം, സനു മാവേലിക്കര, മുഷ്താഖ്, ഫാഹിദ്, സലിം കളക്കര, ജോസഫ് അതിരുങ്കൾ , ഡോ: ജയചന്ദ്രൻ , അൻസാരി വടക്കുംതല, മൈമൂന അബ്ബാസ്, അലി ആലുവ, അസ്ലം പാലത്ത്, നൗഷാദ് ആലുവ, ഷെഫീഖ് പൂരക്കുന്നിൽ , ഉമ്മർ മുക്കം, ഫിറോസ് പോത്തന്കോട്, ജയൻ മുസാമിയ, ഷൈജു പച്ച എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ചടങ്ങിൽ എൻ .കെ പ്രേമചന്ദ്രൻ എം പിക്ക് മൈത്രി കേരളീയം ആദരവ് പ്രസിഡന്റ് റഹ്മാൻ മുനമ്പത്ത് കൈമാറി. ഡോ: പുനലൂർ സോമരാജന് മൈത്രി കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം അഡ്വൈസറി ബോർഡ് ചെയര്മാൻ ഷംനാദ് കരുനാഗപ്പള്ളിയും ഒരു ലക്ഷം രൂപയുടെ ചെക്ക് ജീവകാരുണ്യ കൺവീനർ മജീദ് മൈത്രിയും കൈമാറി. യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ നസീർ വെളിയിലിന് മൈത്രി ഹ്യുമാനിറേററിയൻ പുരസ്ക്കാരം മൈത്രി രക്ഷാധികാരി ഷിഹാബ് കൊട്ടുകാടും കൈമാറി.
മൈത്രിയുടെ ആദരവ് എൻ .കെ പ്രേമചന്ദ്രൻ എം.പിയുടെ സാന്നിധ്യത്തിൽ റിയാദ് ഇന്റര്നാഷണൽ ഇന്ത്യൻ സ്കൂൾ ചെയര്പെഴ്സൺ ഷഹനാസ് അബ്ദുൽ ജലീലിന് ജനറൽ സെക്രട്ടറി നിസാർ പള്ളിക്കശ്ശേരിലും, ബാഡ്മിന്റന് താരം ഖദീജ നിസക്ക് വൈസ് പ്രസിഡന്റ് നസീർ ഖാനും, ഡൂണ്സ് ഇന്റര്നാഷണല് സ്കൂൾ ജനറൽ മാനേജർ യഹിയ തൗഹരിക്ക് മൈത്രി ചെയര്മാൻ ബാലു കുട്ടനും, ഡൂണ്സ് ഇന്റര്നാഷണല് സ്കൂൾ പ്രിന്സിപ്പാൾ സംഗീത അനൂപിന് ട്രഷറർ മുഹമ്മദ് സാദിഖും, ഡിസ്ക്കസ് ത്രോ ഗോള്ഡ് മെഡ്ലിസ്റ്റ് അമാൻ അന്സാരിക്ക് ഫത്തഹൂദ്ദീനും എം.എ.ആറിന് ഷാനവാസ് മുനമ്പത്തും, നവാസ് ഒപ്പീസിന് ഷാജഹാൻ കോയിവിളയും മൊമന്റോ നല്കി ആദരിച്ചു.
എൻ .കെ പ്രേമചന്ദ്രൻ എം പിക്കും, ഡോ: ഗീത പ്രേമചന്ദ്രനും, ഡോ: പുനലൂ സോമരാജനും, നസീർ വെളിയിലിനും മൈത്രി രക്ഷാധികാരി സക്കീർ ഷാലിമാർ നൂലിൽ തുന്നിയ ചിത്രങ്ങൾ സമ്മാനിച്ചു. ശ്രേയ വിനീത് അവതാരികയായിരുന്നു. മൈത്രി ജനറൽ സെക്രട്ടറി നിസാർ പള്ളിക്കശ്ശേരിൽ സ്വാഗതവും ട്രഷറർ മുഹമ്മദ് സാദിഖ് നന്ദിയും പറഞ്ഞു.
ജലീൽ കൊച്ചിന്റെ നേത്യത്വത്തിൽ ആരംഭിച്ച ഗാനസന്ധ്യയിൽ നസ്റിഫ, സലീജ് സലിം, സുരേഷ്, തങ്കച്ചൻ വര്ഗീസ്, അൽത്താഫ്, നിഷ ബിനീഷ്, ദേവിക ബാബുരാജ്, ലിൻസു സന്തോഷ്, ഷിജു റഷീദ്, അമ്മു എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ബീററ്സ് ഓഫ് റിയാദിന്റെ ചെണ്ടമേളം, നവ്യ ആര്ട്സ് എന്റർടെയ്ൻമെൻറ്സ് ബിന്ദു സാബു ചിട്ടപ്പെടുത്തിയ തിരു വാതിര, ഒപ്പന, മാർഗം കളി, പഞ്ചാബി ഡാന്സ്, ദേവിക ന്യത്തകലാ ക്ഷേത്ര സിന്ധു സോമൻ ചിട്ടപ്പെടുത്തിയ മോഹിനിയാട്ടം, നാടോടിന്യത്തം, ദിവ്യാ ഭാസക്കർ ചിട്ടപ്പെടുത്തിയ സെമി ക്ലാസിക്കൾ ഡാന്സും, സുംബ ഡാന്സും അരങ്ങേറി.
സാബു കല്ലേലിഭാഗം, ഹുസൈൻ , ഹാഷിം, സജീർ സമദ്, സുജീബ്, മുഹമ്മദ് ഷെഫീഖ്, റോബിന്, മന്സൂർ , അനിൽ കുമാർ , കബീർ പാവുമ്പ, തുടങ്ങിയവർ പരിപാടികള്ക്ക് നേത്യത്വം നല്കി.