For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കേരളത്തില്‍ സ്‌ഫോടന പരമ്പര നടത്താന്‍ പദ്ധതിയിട്ട റിയാസ് അബൂബക്കര്‍ കുറ്റക്കാരന്‍

12:28 PM Feb 07, 2024 IST | Online Desk
കേരളത്തില്‍ സ്‌ഫോടന പരമ്പര നടത്താന്‍ പദ്ധതിയിട്ട റിയാസ് അബൂബക്കര്‍ കുറ്റക്കാരന്‍
Advertisement

കേരളത്തില്‍ സ്‌ഫോടന പരമ്പര നടത്താന്‍ പദ്ധതിയിട്ട റിയാസ് അബൂബക്കര്‍ കുറ്റക്കാരന്‍.എന്‍ ഐ എ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.യു എ പി എയിലെ സെക്ഷന്‍ 38,39 വകുപ്പുകളും തെളിഞ്ഞു.ശിക്ഷാ വിധിയിന്മേലുള്ള വാദം നാളെ.പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കര്‍ മാത്രമാണ് കേസില്‍ പ്രതി.

Advertisement

2018 മെയ് 15നാണ് എന്‍ ഐ എ റിയാസ് അബൂബക്കറിനെ പിടികൂടിയത്. ശ്രീലങ്കന്‍ സ്‌ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേര്‍ന്ന് കേരളത്തിലും സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്‌തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ സമൂഹമാധ്യമങ്ങള്‍ വഴി ശ്രമം നടത്തി എന്നുമാണ് എന്‍ ഐ എയുടെ കണ്ടെത്തല്‍.കേസില്‍ റിയാസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളും വീട്ടില്‍നിന്ന് റെയ്ഡിനിടെ പിടികൂടിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ അടക്കമുള്ളവയാണ് തെളിവായി ഹാജരാക്കിയത്.

Author Image

Online Desk

View all posts

Advertisement

.