ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട റിയാസ് അബുബക്കറിന് 10 വർഷം കഠിനതടവും 1,25,000 രൂപ പിഴയും വിധിച്ചു
12:26 PM Feb 09, 2024 IST
|
Veekshanam
Advertisement
എറണാകുളം: ഐഎസിനെ മാതൃകയാക്കി കേരളത്തില്‍ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട റിയാസ് അബുബക്കറിന് 10 വർഷം കഠിനതടവും
1,25,000 രൂപ പിഴയും ചുമത്തി. പ്രതിക്കു നൽകേണ്ട ശിക്ഷയെക്കുറിച്ചുള്ള വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. 2018 മേയ് 15നാണ് റിയാസിനെ എൻഐഎ അറസ്റ്റ് ചെയ്തത്. നാലു വർഷം പ്രതി ജയിലിൽ കഴിഞ്ഞ കാലാവധി ശിക്ഷയിൽ ഇളവു ചെയ്യും. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് ഐഎസിന്‍റെ കേരള ഘടകം ഉണ്ടാക്കി ചാവേർ സ്ഫോടങ്ങൾക്ക് പദ്ധതി ഇട്ടെന്നായിരുന്നു കേസ്. ഇയാൾക്കെതിരെ ചുമത്തിയ യുഎപിഎ വകുപ്പുകളും ഗൂഡാലോചനാക്കുറ്റവുമാണ് കോടതിയിൽ തെളിഞ്ഞിട്ടുള്ളത്. ഇയാൾക്കൊപ്പം പിടിയിലായ രണ്ട് പേരെ കേസിൽ എൻഐഎ മാപ്പ് സാക്ഷി ആക്കിയിരുന്നു.
Advertisement
Next Article