Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

രാജ്യസഭ സീറ്റ് ലഭിക്കാത്തതിലെ അതൃപ്തി പരസ്യമാക്കി ആര്‍.ജെ.ഡി.

02:36 PM Jun 12, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ തങ്ങള്‍ വലിഞ്ഞു കയറി വന്നവരല്ലെന്നും അര്‍ഹമായ പരിഗണന എല്‍.ഡി.എഫില്‍ ലഭിക്കുന്നില്ലെന്നും ആര്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍ പറഞ്ഞു.തുടക്കം മുതല്‍ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടുവെങ്കിലും അത് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ മുന്നണിമാറ്റം പരിഗണനയിലില്ലെന്നും എല്‍.ഡി.എഫില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement

നിലവില്‍ മുന്നണിമാറ്റം ആലോചനയിലില്ല. ചില പ്രത്യേക പാര്‍ട്ടികള്‍ക്ക് പരിഗണന നല്‍കുന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും ശ്രേയാംസ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. മുന്നണിയിലെ നാലാമത്തെ കക്ഷിയാണ് ആര്‍.ജെ.ഡി. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ സി.പി.എം മാന്യത കാട്ടണമായിരുന്നു. രാജ്യസഭാ അംഗത്വവുമായാണ് 2018 ല്‍ ഞങ്ങള്‍ മുന്നണിയില്‍ എത്തിയത്. 2019 ല്‍ ഞങ്ങളുടെ സീറ്റ് സി.പി.ഐ എടുത്തു. 2024 ല്‍ ആ സീറ്റ് തിരികെ നല്‍കാന്‍ സി.പി.ഐ തയ്യാറാകണമായിരുന്നു. മുന്നണിയിലേക്ക് വലിഞ്ഞുകേറി വന്നവരല്ല തങ്ങള്‍, ക്ഷണിച്ചിട്ട് വന്നതാണെന്നും ശ്രേയാംസ് കുമാര്‍ ചൂണ്ടിക്കാട്ടി.

എല്‍.ഡി.എഫില്‍ ഒഴിവ് വന്ന രണ്ട് രാജ്യസഭ സീറ്റുകള്‍ സി.പി.ഐക്കും കേരള കോണ്‍ഗ്രസിനുമാണ് നല്‍കിയത്. സി.പി.ഐയില്‍ നിന്നും പി.പി സുനീറും കേരള കോണ്‍ഗ്രസില്‍ നിന്നും ജോസ് കെ മാണിയും സ്ഥാനാര്‍ഥിയാകുമെന്നാണ് എല്‍.ഡി.എഫ് അറിയിച്ചത്. സീറ്റിനായി ആര്‍.ജെ.ഡി അവകാശവാദം ഉന്നയിച്ചെങ്കിലും ഇത് എല്‍.ഡി.എഫ് പരിഗണിച്ചിരുന്നില്

Advertisement
Next Article